തിരിച്ചുവരവ് ഇനിയും വൈകും; അനുഷ്‌ക ഷെട്ടിയുടെ ആരാധകര്‍ക്ക് വന്‍ നിരാശ

അനുഷ്‌ക ഷെട്ടിയുടെ വന്‍ തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്ന ആരാധകര്‍ക്ക് വന്‍ നിരാശ. താരത്തിന്റെ തിരിച്ചുവരവ് ചിത്രമാകുമെന്ന് പ്രതീക്ഷിച്ചുള്ള സിനിമയാണ് മഹേഷ് ബാബു പി സംവിധാനം ചെയ്യുന്ന ‘മിസ് ഷെട്ടി മിസ്റ്റര്‍ പൊളിഷെട്ടി’യെന്ന ചിത്രം.

എന്നാല്‍ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചിരിക്കുന്നുവെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ട്. ചിത്രം ഓഗസ്റ്റ് നാലിന് റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അനുഷ്‌ക ഷെട്ടിക്കും പ്രതീക്ഷയുള്ള ചിത്രം ഓഗസ്റ്റ് 18ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്.

അനുഷ്‌ക യുവി ക്രിയേഷന്‍സാണ് നിര്‍മിക്കുന്ന പുതിയ ചിത്രത്തില്‍ നവീന്‍ പൊലിഷെട്ടിയാണ് നായകന്‍. അനുഷ്‌ക ഷെട്ടി നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ‘നിശബ്ദം’ ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News