പുതുപ്പള്ളിയിൽ യു ഡി എഫ് പ്രതികൂട്ടിൽ ആയി, രാഷ്ട്രീയ നിലപാട് നോക്കിയല്ല, ആരെയും സി പി ഐ എം പരിപാടിയിലേക്ക് ക്ഷണിക്കുന്നത്; മന്ത്രി എം ബി രാജേഷ്

പുതുപ്പള്ളിയിൽ വികസനത്തിന്റെ രാഷ്ട്രീയം മുഖ്യ ചർച്ച വിഷയം ആയി എന്ന് മന്ത്രി എം ബി രാജേഷ്. പുതുപ്പള്ളിയിൽ യു ഡി എഫ് പ്രതികൂട്ടിൽ ആയെന്നും അതുകൊണ്ടാണ് വികസന സംവാദത്തിൽ സ്ഥാനാർഥി മുന്നോട്ട് വരാത്തതെന്നും മന്ത്രി കൈരളി ന്യൂസിനോട് പറഞ്ഞു. പുതുപ്പള്ളിയിൽ എൽ ഡി എഫിന് മികച്ച വിജയമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ചോദ്യങ്ങൾക്ക് മുന്നിൽ യു ഡി എഫിന് മറുപടിയില്ല എന്നും മന്ത്രി വ്യക്തമാക്കി.

ALSO READ:മന്ത്രി മുഹമ്മദ് റിയാസിനും ടീമിനും ജയറാമിൻ്റെ ബിഗ് സല്യൂട്ട്

മാത്യു കുഴൽ നാടൻ്റേത് ഹിറ്റ് ആൻഡ് റൺ രാഷ്ട്രീയമെന്നും മന്ത്രി പറഞ്ഞു.മാധ്യമങ്ങൾ കുഴൽനാടനെ ലാളിച്ചു വഷളാക്കിയെന്നും കുഴൽ നാടൻ വക്കീൽ നോട്ടീസ് അയച്ചാൽ സി പി ഐ എം മറുപടി നൽകുമെന്നും മന്ത്രി പറഞ്ഞു.അതേസമയം അന്തസുള്ള രീതിയിലാണ് മന്ത്രിമാർ ജയസൂര്യക്ക് മറുപടി നൽകിയതെന്നും ജയസൂര്യ വിവാദത്തിൽ എം ബി രാജേഷ് പറഞ്ഞു.

ALSO READ:അദാനി നടത്തിയത് വൻ തട്ടിപ്പ്; കടത്തിയത് 6700കോടി രൂപ: പ്രതികരണവുമായി മാധ്യമപ്രവർത്തകൻ രവി നായർ

ജോജു ജോർജിനെതിരെ കോൺഗ്രസ് പ്രതികരിച്ചത് പോലെയല്ല,വസ്തുനിഷ്ഠമല്ലാത്ത കാര്യങ്ങളാണ് ജയസൂര്യ പറഞ്ഞതെന്നും മന്ത്രി പറഞ്ഞു. രാഷ്ട്രീയ നിലപാട് നോക്കിയല്ല, ആരെയും സി പി ഐ എം പരിപാടിയിലേക്ക് ക്ഷണിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News