‘പ്രസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് നിലപാട് നേരത്തേ അറിയിച്ചു’; അതിന് വിരുദ്ധമായി തന്‍റെ പേരില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളില്‍ വഞ്ചിതരാകരുതെന്ന് എപി അബൂബക്കർ മുസ്‌ലിയാർ

നാളെ നടക്കുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ പ്രസ്ഥാനത്തിന്റെ നിലപാട് കൃത്യമായി എല്ലാ ഘടകങ്ങളെയും അറിയിക്കുകയും പ്രസ്തുത നിര്‍ദേശം സംഘടനാ സംവിധാനം വഴി താഴെ തട്ടിലേക്ക് എത്തിക്കുകയും ചെയ്തിട്ടുണ്ടെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

കുറിപ്പ്

നാളെ നടക്കുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ പ്രസ്ഥാനത്തിന്റെ നിലപാട് കൃത്യമായി എല്ലാ ഘടകങ്ങളെയും അറിയിക്കുകയും പ്രസ്തുത നിര്‍ദേശം സംഘടനാ സംവിധാനം വഴി താഴെ തട്ടിലേക്ക് എത്തിക്കുകയും ചെയ്തിട്ടുണ്ട്.

മേല്‍ നിലപാടുകളില്‍ യാതൊരു മാറ്റവുമില്ല. അതിന് വിരുദ്ധമായി എന്റെയോ പ്രസ്ഥാനത്തിന്റെ സംസ്ഥാന, ജില്ലാ നേതാക്കളുടേയോ പേരില്‍ ഇറങ്ങുന്ന യാതൊരു വ്യാജ സന്ദേശങ്ങളിലും ആരും വഞ്ചിതരാകരുത്.

എല്ലാ പ്രവര്‍ത്തകരും നേരത്തെ വോട്ട് ചെയ്യണമെന്നും കുടുംബാംഗങ്ങളുടെയും പ്രായംചെന്നവരുടെയും വോട്ടുകള്‍ പാഴാക്കരുതെന്നും ഓര്‍മപ്പെടുത്തുന്നു. വോട്ട് രേഖപ്പെടുത്തുന്നതിന് ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദേശിച്ച രേഖകള്‍, വോട്ടര്‍ സ്ലിപ്പുകള്‍ എന്നിവ ഇന്നു തന്നെ തയ്യാറാക്കി വെക്കുക. സമ്മതിദാനാവകാശം കൃത്യമായി വിനിയോഗിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel