‘ഇന്ത്യയ്ക്ക് അഗ്നിച്ചിറകുകൾ തുന്നിയ മനുഷ്യൻ’: അബ്ദുൾ കലാം ഓർമ്മയായിട്ട് 8 വർഷങ്ങൾ പിന്നിടുന്നു

ഇന്ത്യൻ ജനതയ്ക്ക് അഗ്നിച്ചിറകുകൾ തുന്നിപ്പിടിപ്പിച്ച എ പി ജെ അബുൾ കലാം വിട പറഞ്ഞിട്ട് ഇന്നേക്ക് എട്ടുവർഷം. രാജ്യത്തിന്റെ ശാസ്ത്ര പുരോഗതിയ്ക്കും, യുവജനങ്ങളുടെ മുന്നേറ്റത്തിനും വേണ്ടി ധാരാളം സംഭാവനകൾ അദ്ദേഹം നൽകിയിട്ടുണ്ട്. ഇന്ത്യയിലെ യുവജനങ്ങളെ സ്വപ്നം കാണാൻ പഠിപ്പിച്ചതും ഏത് പ്രതിസന്ധി ഘട്ടങ്ങളെയും തരണം ചെയ്യാൻ സന്നദ്ധരാക്കിയതും അബ്ദുൾ കലാം ആണ്.

ALSO READ: ‘വര്‍ഗീയ കലാപം വംശഹത്യയായി മാറുന്നു; മണിപ്പൂരിലേത് ഒറ്റപ്പെട്ട സംഭവമല്ല’: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ഒരു സാധാരണ മുസ്ലിം കുടുംബത്തിൽ ജനിച്ച അബ്ദുൾ കലാം ജീവിതത്തിലെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളെയും ആഗ്രഹങ്ങളെയും ചേർത്ത് വച്ചാണ് ഇന്ത്യയുടെ രാഷ്ട്രപതി എന്ന നിലയിലേക്ക് ഉയർന്നത്. ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കാൻ കാരണമായ പദ്ധതികളിൽ പലതും കലാമിന്റെ സംഭാവനകളാണ്. ലാളിത്യം, സത്യസന്ധത എന്നിവ കുട്ടികളെ പഠിപ്പിച്ചതും വിദ്യാഭ്യാസത്തിന് ജീവിതത്തിൽ വലിയ പ്രാധാന്യം ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചതും കലാമാണ്.

ALSO READ: ‘അണ്ടർടേക്കർ’;വൈറലായി പ്രീവെഡ്ഡിംഗ് ഷൂട്ട് വീഡിയോ

സ്ഥാനമാനങ്ങൾ ഒരിക്കലും മനുഷ്യന്റെ വിനയത്തെയും സ്നേഹത്തെയും ബാധിക്കരുതെന്ന് നിർബന്ധമുണ്ടായിരുന്ന കലാം രാഷ്ട്രപതി പദത്തിൽ ഇരിക്കുമ്പോൾ കൊച്ചു കുട്ടികളോട് പോലും അനുഭാവപൂർവം പെരുമാറിയിരുന്നു. എവിടെ ജനിച്ചു എവിടെ വളർന്നു എന്നതിലല്ല ചുറ്റുമുള്ള മനുഷ്യർക്ക് വേണ്ടി നിങ്ങൾ എന്ത് ചെയ്തു എന്നതിലാണ് പ്രധാന കാരണമെന്ന് അബ്ദുൽ കലാം ജീവിതം കൊണ്ട് നമ്മളെ പഠിപ്പിച്ചു. മികച്ച അധ്യാപകൻ, ഗവേഷകൻ, എഴുത്തുകാരൻ തുടങ്ങി സകല മേഖലകളിലും പ്രാവിണ്യം തെളിയിച്ച വ്യക്തി കൂടിയാണ് എ പി ജെ അബ്ദുൽ കലാം.

ALSO READ: ഷൂട്ടിങ്ങിന് വന്നില്ല, കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ടു; വിജയകുമാറിനെതിരെ ആരോപണങ്ങളുമായി സംവിധായകന്‍

സാധാരണക്കാരനായി വളരുമ്പോഴും കലാമിന് വലിയ സ്വപ്നങ്ങൾ ഉണ്ടായിരുന്നു. അവയാണ് അദ്ദേഹത്തെ പൊക്രാൻ 2 ആണവ പരീക്ഷണത്തിലേക്ക് പോലും നയിച്ചത്. കലാം ഡിആർഡിഓ സെക്രട്ടറി ആയിരിക്കെ ആയിരുന്നു ആണവ പരീക്ഷണം നടക്കുന്നത്. തുടർന്ന് ഐഎസ്ആർഓ തലവനായിരിക്കെ ഇന്ത്യയുടെ ആദ്യ സാറ്റലൈറ്റ് ലോഞ്ചിങ് വാഹനം നിർമ്മിക്കുകയും ഇന്ത്യൻ മിസൈലുകളുടെ നിർമാണത്തിലും പ്രധാന പങ്കുവഹിക്കുകയും അദ്ദേഹം ചെയ്തിട്ടുണ്ട്.

ALSO READ: യൂസഫലി ഇടപെട്ടു; ബഹ്‌റൈനില്‍ 10 മാസത്തിലേറെയായി നിയമക്കുരുക്കില്‍ കുടുങ്ങിയ മലപ്പുറം സ്വദേശിയുടെ മൃതദേഹം ഖബറടക്കി

തലമുറകൾക്ക് കലാം ഒരു പാഠമാണ്. ജനിച്ചതിന്റെയോ സാഹചര്യങ്ങളുടെയോ കെട്ടുപാടുകളിൽ ഒതുങ്ങി ജീവിക്കാതെ നിറയെ സ്വപ്നം കാണാൻ മാത്രമാണ് അദ്ദേഹം ലോകത്തോട് പറഞ്ഞത്. താൻ പറയുന്ന ആശയങ്ങൾ എല്ലാം തന്നെ കലാം ജീവിതത്തിലും ചെയ്തു കാണിച്ചിരുന്നു. പത്രം വിറ്റു നടന്നും, ജീവിതത്തിലെ എല്ലാവിധ പ്രതിസന്ധികളെ തൊട്ടറിഞ്ഞും വളർന്ന കലാം എല്ലാ മനുഷ്യർക്കുമുള്ള ഒരു തുറന്ന പാഠപുസ്തകമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News