ആപ്പിളിന്റെ സിഇഒ സ്ഥാനമൊഴിയാൻ ടിം കുക്ക്; പുതിയ തലവൻ ആരാണെന്ന് അറിയണ്ടേ ?

tim-cook

ടെക് ഭീമനായ ആപ്പിളിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനത്ത് നിന്ന് ടിം കുക്ക് സ്ഥാനമൊഴിയുന്നു. ഓഗസ്ത് അവസാനം വരെയാവും ഈ പദവിയിൽ തുടരുകയെന്ന് ടിം കുക്ക് പ്രസ്താവനയിൽ അറിയിച്ചു. ജോൺ ടെർണസ് ആണ് ആപ്പിളിന്റെ പുതിയ സിഇഒ ആയി ചുമതലയേൽക്കുക. നിലവിൽ ഹാർഡ് വെയർ എഞ്ചിനീയറിങ് സീനിയർ വൈസ് പ്രസിഡന്റാണ് ഇദ്ദേഹം. സിഇഒ സ്ഥാനത്ത് നിന്ന് മാറിയാലും ടിം കുക്ക് കമ്പനിയുടെ എക്സിക്യൂട്ടിവ് ചെയർമാനായി തുടരുമെന്ന് ആപ്പിൾ അറിയിച്ചിട്ടുണ്ട്.

2011-ൽ സ്റ്റീവ് ജോബ്സിന്റെ വിയോഗത്തെത്തുടർന്നാണ് ടിം കുക്ക് ആപ്പിളിന്റെ സിഇഒ ആയി ചുമതലയേറ്റത്. കഴിഞ്ഞ 15 വർഷത്തിനിടയിൽ ആപ്പിളിനെ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി നിലനിർത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് നിർണായകം തന്നെയാണ്. 1998ലാണ് ടിം കുക്ക് ആപ്പിൾ കമ്പനിയിൽ ചേരുന്നത്. ആപ്പിളിന്റെ ഉത്പന്ന നിര വികസിപ്പിക്കുകയും ഓഹരി മൂല്യത്തെ അടിസ്ഥാനമാക്കി കമ്പനിയുടെ മൂല്യം ഏകദേശം 4 ട്രില്യൺ ഡോളറായി ഉയർത്തുകയും ചെയ്തത് ടിം കുക്കിന്റെ പ്രവർത്തനങ്ങൾ കൊണ്ടാണ്.

ALSO READ: കേരളം വിയർക്കും; ചൂട് 40 ഡിഗ്രിയിലേക്ക്, ഈ ജില്ലക്കാർ ശ്രദ്ധിക്കണേ

ഐഫോൺ, ഐപാഡ്, മാക് തുടങ്ങിയ ഉൽപ്പന്നങ്ങളുടെ രൂപകൽപ്പനയിലും വികസനത്തിലും നിർണ്ണായക പങ്ക് വഹിച്ച വ്യക്തിയാണ് പുതിയതായി ആപ്പിളിന്റെ തലപ്പത്തേക്ക് വരുന്ന ജോൺ ടെർണസ്‌. അദ്ദേഹത്തിന്റെ നേതൃത്വം വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് ഇനി പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News