
ടെക് ഭീമനായ ആപ്പിള്‍ വരാനിരിക്കുന്ന ഐഫോണ്‍ 17 പ്രോ മാക്‌സില്‍ സുപ്രധാന ഡിസൈന്‍ പരിഷ്‌കരണം അവതരിപ്പിക്കും. ക്യാമറ സാങ്കേതികവിദ്യയിലും വിഷ്വല്‍ ഇംപാക്റ്റിലും ആയിരിക്കും മാറ്റം. ഒരു കെയ്സില്‍ സൂക്ഷിച്ച ഡമ്മി യൂണിറ്റ് ചോർന്നതോടെയാണ് ഈ നിഗമനം. മറ്റൊരു കമ്പനിയാണ് കെയ്സ് തയ്യാറാക്കുന്നത്. എക്സിൽ അടക്കം ഇതിന്റെ ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്.
വര്‍ഷങ്ങളായി ആപ്പിൾ ഇറക്കുന്ന ഐഫോണുകളിൽ നിന്ന് കാഴ്ചയിൽ ഏറെ വ്യത്യസ്തമായിരിക്കും ഇത്. പുനര്‍നിര്‍മിച്ച പിന്‍ ക്യാമറ സെറ്റിങ്സാണ് ഹൈലൈറ്റ്. പരിചിതമായ ചതുരത്തിലുള്ള മൊഡ്യൂളില്‍ നിന്നും പ്രത്യേക ലെന്‍സ് കട്ടൗട്ടുകളില്‍ നിന്നും വ്യത്യസ്തമായി, ഐഫോണ്‍ 17 പ്രോ മാക്‌സില്‍ ഫോണിന്റെ മുകള്‍ ഭാഗത്ത് പരന്നുകിടക്കുന്ന ഒരു വൈഡ് ക്യാമറ ബാര്‍ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷ.
Read Also: മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ വല്ലാതെ ചൂടാകുന്നുണ്ടോ ? ഈ വഴികൾ ഒന്ന് പരീക്ഷിച്ചു നോക്കൂ
മൊഡ്യൂള്‍ മുമ്പത്തേതിനേക്കാള്‍ വിശാലവും കട്ടിയുള്ളതുമായി കാണുന്നു. ഒരുപക്ഷേ വലിയ സെന്‍സറുകള്‍, ഫോട്ടോ, വീഡിയോ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ട പരിഷ്‌കരിച്ച ലെന്‍സ് ക്രമീകരണം എന്നിവയൊക്കെയുണ്ടാകുമെന്നാണ് ഫോൺപ്രേമികൾ നൽകുന്ന സൂചന. എക്സ് ഉപയോക്താവായ pipfix (@lusiRoy8) ആണ് ആദ്യം ഈ ചിത്രം പങ്കുവെച്ചത്.
Iphone 17 pro Max cases testing pic.twitter.com/8ecOZe4XGu
— pipfix (@LusiRoy8) April 14, 2025

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here