
സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ടതാണ് ആപ്പിള്‍ കമ്പനി പുറത്തിറക്കുന്ന ഐഫോണ്‍. ഈവര്‍ഷം സെപ്റ്റംബറില്‍ ഐഫോണിന്റെ പുത്തന്‍ മോഡലുകളായ 18 പ്രോ, 18 പ്രോ മാക്‌സ് എന്നിവ പുറത്തിറങ്ങാനിരിക്കേ ക്യാമറയില്‍ നിര്‍ണായക പരിഷ്‌കാരങ്ങള്‍ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം. ഇതുസംബന്ധിച്ച് ആപ്പിള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെന്നാണ് സൂചന.
ആപ്പിള്‍ 18 പ്രോ, 18 പ്രോ മാക്‌സ് എന്നീ മോഡലുകളുടെ മെയിന്‍ ക്യാമറയുടെ ശേഷി വര്‍ധിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. വരുംവര്‍ഷങ്ങളില്‍ ക്യാമറയുടെ ശേഷി 200 മെഗാ പിക്‌സല്‍ വരെ ഉയര്‍ത്തുമെന്നാണ് വിവരം. ഈ വര്‍ഷം പുറത്തിറക്കുന്ന 18 പ്രോ ഇതിനൊരു തുടക്കമായിരിക്കും. തുടര്‍ന്ന് ഇതിന്റെ ചുവടുപിടിച്ചായിരിക്കും പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരിക.
Also Read: കീബോർഡിന്റെ അനക്കങ്ങളും മൗസിന്റെ ചലനങ്ങളും പകർത്താൻ മെറ്റ ! ഞെട്ടാൻ വരട്ടെ ട്വിസ്റ്റുണ്ട്
ഈ വര്‍ഷം സെപ്റ്റംബറില്‍ പുറത്തിറങ്ങാന്‍ പോകുന്ന 18 പ്രോ സീരിസില്‍ വേരിയബിള്‍ അപ്പര്‍ച്ചര്‍ ക്യാമറ സംവിധാനം കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ട്. വെളിച്ചം കുറഞ്ഞ സാഹചര്യങ്ങളിലും മികച്ച ചിത്രങ്ങള്‍ എടുക്കാന്‍ ഈ സംവിധാനം സഹായിക്കും. ഐഫോണ്‍ ക്യാമറയുടെ പ്രകടനം ഉയര്‍ത്താന്‍ മറ്റു ഫീച്ചറുകളില്‍ നിര്‍ണായക പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ കമ്പനി തയ്യാറെടുക്കുന്നുണ്ട്. 12 ഇഞ്ച് സൂപ്പര്‍ ലാര്‍ജ് സെന്‍സര്‍ മെയിന്‍ ക്യാമറ, 200 മെഗാപിക്‌സല്‍ പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെന്‍സ് എന്നിവ ഇക്കൂട്ടത്തില്‍പ്പെടും. അതേസമയം, 200 മെഗാപിക്‌സല്‍ ക്യാമറ 2028ലെ പതിപ്പില്‍ മാത്രമേ ഉണ്ടാകുവെന്നാണ് വിവരം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

