ആപ്പിള്‍ വോയിസ് അസിസ്റ്ൻ്റ് ‘സിരി’യുമായുള്ള ഏത് ചാറ്റുകളും ഇനി സ്വയം അപ്രത്യക്ഷമാകും; പുത്തൻ അപ്ഡേറ്റ് വരുമെന്ന് റിപ്പോർട്ട്

apple

നിങ്ങളും സിരിയുമായുള്ള സംഭാഷണങ്ങള്‍ ഇനി സ്വകാര്യമായിരിക്കും. എങ്ങനെയാണന്നല്ലേ? പുത്തൻ അപ്ഡേറ്റ് പുറത്തിറക്കാനുള്ള പണിപ്പുരയിലാണ് ആപ്പിളെന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഈ ലോകത്തുള്ള എന്ത് കാര്യങ്ങളെക്കുറിച്ചും നമ്മള്‍ എഐ അസിസ്റ്റൻ്റിനോട് സംസാരിക്കാറുണ്ട്. എഐയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഒന്നാണ് ആപ്പിളിൻ്റെ ‘സിരി’. ഇനി മുതൽ സിരിയുമായി സംസാരിക്കുന്ന ഒറ്റ സംഭാഷണങ്ങള്‍ പോലും പുറത്തുപോകില്ല. ഉപയോക്താവിൻ്റെ സ്വകാര്യത സംരക്ഷണത്തിൻ്റെ ഭാഗമായി സ്വയമേവ ഡിലീറ്റ് ചെയ്യുന്ന പുത്തൻ ഫീച്ചർ അവതരിപ്പിക്കാനാണ് ആപ്പി‍ള്‍ കമ്പനി ശ്രമിക്കുന്നത്.

ALSO READ: ഡിസൈൻ, ക്യാമറ, ഡിസ്‌പ്ലേ എല്ലാം വേറെ ലെവൽ! വമ്പൻ മാറ്റങ്ങളുമായി ഐ ഫോൺ 18 പ്രൊ

ഓപ്പണ്‍ എഐ, ഗൂഗിള്‍ എന്നിവയിൽ നിന്ന് വ്യത്യസ്തമാക്കാനാണ് ഈ പുത്തൻ ഫീച്ചർ. ബ്ലൂംബെർഗ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 30 ദിവസത്തിനുശേഷമോ അല്ലെങ്കിൽ ഒരു വർഷത്തിന് ശേഷമോ സ്വമേധയാ ചാറ്റുകള്‍ ഇല്ലാതാക്കുന്നതിനായുള്ള ഓപ്ഷൻ ഇനേബിള്‍ ചെയ്തിടാൻ ഓരോ ഉപയോക്താവിനും സാധിക്കും. അഥവാ, നിങ്ങള്‍ക്ക് ചാറ്റ് ഡിലീറ്റ് ചെയ്യാൻ താത്പര്യമില്ലെങ്കിൽ അതിനും ഓപ്ഷനുണ്ട്. ഈ വെടിക്കെട്ട് ഫീച്ചർ ജൂണിൽ നടക്കുന്ന ആപ്പിളിൻ്റെ വേള്‍ഡ് വൈഡ് ഡെവലപ്പേ‍ഴ്സ് കോണ്‍ഫറൻസിൽ അവതരിപ്പിക്കാൻ സാധ്യതയെന്നാണ് റിപ്പോർട്ടുകള്‍. ആപ്പിളും ഓപ്പണ്‍ എഐയും തമ്മിലുള്ള സംഘർഷം നിലനിൽക്കുന്നതിനിടെയാണ് പുത്തൻ ഫീച്ചർ പുറത്തിറക്കാൻ ആപ്പിള്‍ ഒരുങ്ങുന്നത്.

2024ലെ വേള്‍ഡ് വൈഡ് ഡെവലപ്പേ‍ഴ്സ് കോണ്‍ഫറൻസിൽ സിരിയിലും മറ്റ് ആപ്പിള്‍ ഇൻ്റലിജൻസ് ഫീച്ചറുകളിലും ചാറ്റ് ജി പി ടി സംയോജിപ്പിക്കുന്നതിനായുള്ള പങ്കാളിത്തം ആപ്പിള്‍ ആദ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ മാസം ആദ്യം ബ്ലൂംബെർഗ് പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് രണ്ട് വർഷം പഴക്കമുള്ള എഐ പങ്കാളിത്തത്തിൽ തകരാർ സംഭവിച്ചുവെന്ന വിലയിരുത്തലിനെ തുടർന്ന് ഓപ്പണ്‍ എഐ, ആപ്പിളിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണെന്ന് വ്യക്തമാക്കിയിരുന്നു. എന്തൊക്കെ തന്നെയായാലും ആപ്പിളിൻ്റെ ഈ പുത്തൻ ഫീച്ചർ അവതരിപ്പിച്ചു ക‍ഴിഞ്ഞാൽ തരംഗമാകും എന്നതിൽ സംശയമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News