
ഐഫോണുകൾ, ഐപാഡുകൾ, മാക്കുകൾ എന്നിവയ്‌ക്കായുള്ള പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രഖ്യാപിക്കാൻ ഒരുങ്ങി ആപ്പിൾ. ഇന്ന് നടക്കാനിരിക്കുന്ന വേൾഡ് വൈഡ് ഡെവലപ്പേഴ്‌സ് കോൺഫെറെൻസിലാണ് പ്രഖ്യാപനം ഉണ്ടാകുക. ഏറ്റവും പുതിയ ഐഫോൺ സോഫ്റ്റ്‌വെ യറായ iOS 19 നെ ഇനി വിശേഷിപ്പിക്കുന്നത് iOS 26 എന്നായിരിക്കും. പരിപാടിയിൽ ഏറ്റവും ശ്രദ്ധേയമാകുക ആപ്പിളിന്റെ ലിക്വിഡ് ഗ്ലാസ് യുഐ ആകുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരുന്നു.
ഒരു ഗ്ലാസ് പ്രതലം പോലെ സുതാര്യവും തിളക്കുവമേറിയതായിരിക്കും iOS 26 ഇന്റർഫേസ്. ടൂൾ ബാറിലും, ഇൻ-ആപ്പ് ഇന്റർഫേസുകളിലും, കൺട്രോളുകളിലും ഈ മാറ്റം ഉണ്ടായേക്കാം. ആപ്പിളിന്റെ പുതിയ ഹാർഡ്‌വേറുകളിലും ലിക്വിഡ് ഗ്ലാസ് എത്തും.ആപ്പിളിന്റെ ഇരുപതാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് 2027 ഓടെ ഐഫോണിൽ സുപ്രധാന മാറ്റങ്ങൾ വരുമെന്നും റിപ്പോർട്ടുണ്ട്.
ആപ്പിൾ ഇനി വരും ഡിവൈസുകളിൽ ഗ്ലാസ് കൺസെപ്റ്റ് വികസിപ്പിക്കും. ഫോണിന്റെ എഡ്ജുകളിലും കർവ്ഡ് ഗ്ലാസ് സൈഡ് ഫീച്ചർ ഉണ്ടാകും.
ഡിവൈസിൽ വളരെ നേർത്ത ബെസലുകളായിരിക്കും. സ്‌ക്രീനിൽ കട്ട്ഔട്ട് സെക്ഷൻ ഉണ്ടാകില്ലെന്നും റിപ്പോർട്ടുകളുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here