ഒരോയൊരു ആപ്പിള്‍ മതി; ഞൊടിയിടയിലുണ്ടാക്കാം ഒരു കിടിലന്‍ സ്‌നാക്‌സ്

ഒരോയൊരു ആപ്പിള്‍ മതി, ഞൊടിയിടയിലുണ്ടാക്കാം ഒരു കിടിലന്‍ സ്‌നാക്‌സ്. ആപ്പിളും മൈദയുംകൊണ്ട് വളരെ പെട്ടന്ന് ആപ്പിള്‍ വയ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

ആപ്പിള്‍ – 2

മൈദ/ ഗോതമ്പുപൊടി – ഒരു കപ്പ്

പഞ്ചസാര – കാല്‍ കപ്പ്

പാല്‍ – കാല്‍ കപ്പ്

Also Read : മുട്ടയുണ്ടോ വീട്ടില്‍? വെറും 5 മിനുട്ടിനുള്ളിലുണ്ടാക്കാം കിടിലന്‍ സ്‌നാക്‌സ്

മുട്ട – ഒന്ന്

ഏലക്കാപ്പൊടി – അര ടീസ്പൂണ്‍

ബേക്കിങ് സോഡ – ഒരു നുള്ള്

എണ്ണ – വറുക്കാന്‍ ആവശ്യത്തിന്

തയാറാക്കുന്ന വിധം

ആപ്പിള്‍ തൊലി കളഞ്ഞ് കനം കുറച്ച് ചെറിയ കഷ്ണങ്ങളാക്കി അരിയുക.

എണ്ണ ഒഴികെയുള്ള ചേരുവകള്‍ എല്ലാം ആപ്പിളില്‍ ചേര്‍ത്ത് നല്ല കട്ടിയില്‍ കുഴച്ചെടുക്കുക.

Also Read : അരിപ്പുട്ടും ഗോതമ്പ് പുട്ടും കഴിച്ച് മടുത്തോ? ഡിന്നറിനൊരുക്കാം ഒരു വെറൈറ്റി പുട്ട്

10 മിനിറ്റ് മാറ്റി വെച്ചതിനുശേഷം തിളച്ച എണ്ണയില്‍ ഉഴുന്നുവടയുടെ ഷേപ്പില്‍ ബ്രൗണ്‍ നിറത്തില്‍ വറുത്ത് കോരുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News