
ആപ്പിളിന്റെ വേൾഡ്‌വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസ് ഇന്ന് കുപെർട്ടിനോയിൽ ആരംഭിക്കും. ഐഫോൺ നിർമ്മാതാക്കളായ ആപ്പിൾ കമ്പനിയുടെ എല്ലാ പ്ലാറ്റുഫോമുകളിലും ഉള്ള അപ്ഡേറ്റുകൾ പ്രഖ്യാപിക്കും. ഇന്ത്യൻ സമയം രാത്രി 10:30 മുതലാണ് ആപ്പിളിന്റെ കോൺഫറൻസ് ആരംഭിക്കുന്നത്. ബ്ലൂംബെർഗിന്റെ റിപ്പോർട്ടുകൾ പ്രകാരം ഈ വർഷത്തെ പ്രഖ്യാപനത്തിൽ ഏറ്റവും ശ്രദ്ധേയമാകുന്നത് ആപ്പിളിന്റെ പുതിയ ഇന്റർഫേസ് ആണ്. വിഷൻ ഒഎസിനെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന എല്ലാ ഓപ്പറേറ്ററിങ് സിസ്റ്റങ്ങൾക്കും ഒരു പുതിയ ഇന്റർഫേസ് ആയിരിക്കാം.
Also read: പോക്കോ എഫ് 7 ഇന്ത്യയിലേക്ക്: ഈ മാസം അവസാനം ലോഞ്ച് ചെയ്‌തേക്കും
ഈ പുതിയ ഇന്റർഫേസിൽ ഡിജിറ്റൽ ഗ്ലാസ് ഉണ്ടായിരിക്കും. ടൂൾ, ടാബ് ബാറുകൾക്ക് പുതിയ രൂപം ലഭിക്കുമെന്നും ആപ്പ് ഐക്കണുകളും മറ്റ് ബട്ടണുകളും റീഡിസൈൻ ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. ഒരു ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ ഓപ്ഷനുകളുടെ ഒരു ക്വിക്ക് ലിസ്റ്റ് ആക്‌സസ് ചെയ്യാനുള്ള ഓപ്ഷനും ഉപയോക്താക്കൾക്ക് നൽകിയേക്കാം.
കാലിഫോർണിയയിലെ കുപെർട്ടിനോയിലുള്ള ആപ്പിൾ പാർക്കിൽ WWDC 2025 ഇന്ത്യൻ സമയം രാവിലെ 10 മണി മുതൽ നടക്കും. പരിപാടിയുടെ തത്സമയ സംപ്രേക്ഷണം യുട്യൂബ് , ആപ്പിളിന്റെ വെബ്‌സൈറ്റ്, ആപ്പിൾ ആപ്പ് എന്നിവയിൽ ലഭ്യമാകും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here