സി – ഡാക്കിന്റെ പിജി സർട്ടിഫിക്കറ്റ്‌ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

eduaction

സാങ്കേതിക വി​ദ്യയുടെ വളർച്ചയ്ക്ക് അനുസരിച്ച് മാറ്റങ്ങൾ വരുന്ന ഒരു മേഖലയാണ് തൊഴിൽ രം​ഗം. ഈ രം​ഗത്ത് നിങ്ങളുടെ കരിയർ മെച്ചപ്പെടുത്താൻ ശ്രമിക്കുകയാണങ്കിൽ നിങ്ങളുടെ അറിവ് വർധിപ്പിക്കുന്നത് അത്യാവശ്യമാണ്.ഇത്തരത്തിൽ നിങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറക്ക് നൽക്കുന്നതിന് വേണ്ടി, സെന്റർ ഫോർ ഡവലപ്‌മെന്റ്‌ ഓഫ്‌ അഡ്വാൻസ്‌ഡ്‌ കംപ്യൂട്ടിങ്ങിന്റെ(സി-ഡാക്‌) പിജി സർട്ടിഫിക്കറ്റ്‌ പ്രോഗ്രാമുകൾ ആരംഭിച്ചിരിക്കുന്നു. തിരുവനന്തപുരം, കൊച്ചി കേന്ദ്രങ്ങളിലായി സി-ഡാക്കിന്റെ ഭാഗമായ സോഫ്‌ട്‌ വെയർ ട്രെയ്‌നിങ്‌ ആൻഡ്‌ ഡവലപ്‌മെന്റ്‌ സെന്റർ നടത്തുന്ന പ്രോഗ്രാമുകളിലേക്ക്‌ ഇപ്പോൾ അപേക്ഷിക്കാം.

അഡ്വാൻഡ്‌സ്‌ കംപ്യൂട്ടിങ്‌, ബിഗ്‌ ഡേറ്റ അനലറ്റിക്‌സ്‌, സൈബർ സെക്യൂരിറ്റി ആൻഡ്‌ ഫോറെൻസിക്‌സ്‌, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌ എന്നീ വിഷയങ്ങളിലാണ്‌ സി-ഡാക് പ്രോഗ്രാമുകൾ നൽകുന്നത്‌. ഓഗ്‌സ്‌റ്റ്‌ 24നാണ് പ്രോഗ്രാമുകൾ ആരംഭിക്കും. മുകളിൽ പറഞ്ഞ 4 കോഴ്‌സുകളും തിരുവനന്തപുരത്തെ സി-ഡാക്‌ ഉണ്ട്. എന്നാൽ ബിഗ്‌ ഡേറ്റ അനലറ്റിക്‌സ്‌, സൈബർ സെക്യൂരിറ്റി ആൻഡ്‌ ഫോറെൻസിക്‌സ്‌ എന്നീ കോഴ്‌സുകൾ ഓൺലൈനായും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌ ഓഫ്‌ലൈനായുമാണ്‌ നടത്തുന്നത്. എന്നാൽ അഡ്വാൻഡ്‌സ്‌ കംപ്യൂട്ടിങ്‌ കോഴ്‌സ്‌ തിരുവനന്തപുരത്ത് ഓൺലൈനായും കൊച്ചിയിൽ ഓഫ്‌ലൈനായി നടത്തുന്നു.

ALSO READ:സർക്കാർ ഫൈൻ ആർട്സ് കോളേജുകളിൽ ബിരുദം നേടാൻ അവസരം

സി-ക്യാറ്റ്‌ എന്ന പ്രവേശന പരീക്ഷയിലുടെയാണ് സി-ഡാക്‌ പിജി സർട്ടിഫിക്കറ്റ്‌ കോഴ്‌സുകളിലേക്ക്‌ പ്രവേശനം നടക്കുന്നത്. ജൂലൈ 4,5 തീയതികളിലാണ്‌ പരീക്ഷ. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 23നാണ്. ഐടി, കംപ്യൂട്ടർ സയൻസ്‌, ഇലക്ട്രോണിക്‌സ്‌, ടെലികോം, ഇലക്ട്രിക്കൽ, ഇൻസ്‌ട്രുമെന്റേഷൻ, ടെലികമ്മ്യൂണിക്കേഷൻ തുടങ്ങിയ ഏതെങ്കിലും വിഷയങ്ങളിൽ ബിടെക്‌ നേടിയവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ : acts.cdac.instdc-t.in
ഫോൺ:8547882754 / 0471-2781500 (തിരുവനന്തപുരം)
0484 -2372422 (കൊച്ചി)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News