ഗ്രാഫിക് ഡിസൈനിങ്ങും അനിമേഷനുമൊക്കെ പഠിക്കാൻ താൽപര്യമുള്ളവരാണോ നിങ്ങൾ? എങ്കിൽ കാത്തിരിക്കുന്നത് വമ്പൻ അവസരങ്ങൾ

NID courses

ഇപ്പോൾ അനന്തമായ തൊഴിൽ സാധ്യതയുള്ള മേഖലയാണ് ഡിസൈനിങ് രംഗം. നിരവധി പേരാണ് ഈ രംഗത്തേക്ക് താല്പര്യപൂർവം ഇന്ന് കടന്നു വരുന്നത്. എന്നാൽ അങ്ങനെ ഡിസൈനിങ് പഠിക്കാൻ താല്പര്യമുള്ളവർക്കിതാ നിരവധി അവസരങ്ങളാണ് ഇപ്പോൾ വന്നിരിക്കുന്നത്.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ (NID) പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. വിവിധ ക്യാമ്പസുകളിൽ ബാച്ച്‌ലർ ഓഫ് ഡിസൈൻ (ബി ഡിസ്), മാസ്റ്റർ ഓഫ് ഡിസൈൻ (എം ഡിസ്) പ്രോഗ്രാമുകൾക്കാണ് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചത്. ദേശീയതല പരീക്ഷയായ ഡിസൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (DAT) വഴിയാണ് പ്രവേശനം നടക്കുക. പ്രിലിംസ്, മെയിൻ എന്നീ രണ്ടുഘട്ടങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. പ്രിലിംസ് പരീക്ഷയിൽ മികവ് തെളിയിക്കുന്നവർക്കാണ് മെയിൻസ് പരീക്ഷയ്‌ക്ക് യോഗ്യത.

ALSO READ: ജോലി വേണ്ടവർ ഈ തീയതി കുറിച്ചുവെച്ചോളൂ; പാലക്കാട് എംപ്ലോയബിലിറ്റി സെന്ററിൽ സെപ്.27-ന് ജോബ് ഡ്രൈവ്

പ്രധാന ക്യാമ്പസായ അഹമ്മദാബാദിനു പുറമെ ഹരിയാന, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, അസം ക്യാമ്പസുകളിലാണ് ബി ഡിസ് പ്രോഗ്രാം ഉള്ളത്. ഏതെങ്കിലും സ്ട്രീമിലുള്ള പ്ലസ്ടു/ തത്തുല്യ പരീക്ഷ പാസായവർക്കാണ് ഈ കോഴ്‌സിലേക്ക് അപേക്ഷിക്കാനാകുക. നിലവിൽ പ്ലസ്‌ടുവിന്‌ പഠിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷകർ 2005 ജൂലൈ ഒന്നിനോ ശേഷമോ ജനിച്ചവരായിരിക്കണം. സംവരണവിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.
അഹമ്മദാബാദ് ക്യാമ്പസിൽ എക്‌സിബിഷൻ, അനിമേഷൻ ഫിലിം, ഗ്രാഫിക്, ഫിലിം ആൻഡ്‌ വീഡിയോ കമ്യൂണിക്കേഷൻ, സെറാമിക് ആൻഡ്‌ ഗ്ലാസ്, ഫർണിച്ചർ ആൻഡ്‌ ഇന്റീരിയർ, പ്രോഡക്ട്‌, ടെക്‌സ്റ്റൈൽ എന്നീ സ്‌പെഷ്യലൈസേഷനുകളും ഹരിയാന, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, അസം ക്യാമ്പസുകളിൽ കമ്യൂണിക്കേഷൻ, ഇൻഡസ്ട്രിയൽ, ടെക്സ്റ്റൈൽ ആൻഡ് അപ്പാരൽ എന്നിവയുമാണുള്ളത്.

ALSO READ: എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം: ഭിന്നശേഷിക്കാർക്കായി പ്രത്യേക രജിസ്ട്രേഷൻ ഡ്രൈവ് സെപ്റ്റംബർ 26ന്

എം ഡിസ് കോഴ്സ് അഹമ്മദാബാദ്, ബംഗളൂരു, ഗാന്ധിനഗർ ക്യാമ്പസുകളിലാണ് ഉള്ളത്. രണ്ടരവർഷമാണ് പ്രോഗ്രാം. അംഗീകൃത ബിരുദമാണ് യോഗ്യത. 1994 ജൂലൈ ഒന്നിനോ ശേഷമോ ജനിച്ചവരായിരിക്കണം. സംവരണവിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ടാകും.
അഹമ്മദാബാദ് ക്യാമ്പസിൽ അനിമേഷൻ ഫിലിം, ഫിലിം ആൻഡ് വീഡിയോ കമ്യൂണിക്കേഷൻ, ഗ്രാഫിക്, സെറാമിക് ആൻഡ് ഗ്ലാസ്, ഫർണിച്ചർ ആൻഡ് ഇന്റീരിയർ, പ്രൊഡക്ട്, ടെക്സ്റ്റൈൽ എന്നീ സ്പെഷ്യലൈസേഷനുകളും ഗാന്ധിനഗറിൽ ഫോട്ടോഗ്രഫി, ടോയ് ആൻഡ് ഗെയിം, ട്രാൻസ്‌പോർട്ടേഷൻ ആൻഡ് ഓട്ടോമൊബൈൽ, ന്യൂ മീഡിയ, സ്ട്രാറ്റജിക് ഡിസൈൻ മാനേജ്‌മെന്റ്‌, അപ്പാരൽ ഡിസൈൻ, ലൈഫ് സ്റ്റൈൽ അക്സസറി എന്നിവയും ബംഗളൂരുവിൽ യൂണിവേഴ്‌സൽ, ഡിജിറ്റൽ ഗെയിം, ഇൻഫർമേഷൻ, ഇന്ററാക്‌ഷൻ, ഡിസൈൻ ഫോർ റീട്ടെയിൽ എക്‌സ്പീരിയൻസ് എന്നിവയുമാണുള്ളത്.

ALSO READ: 60000 രൂപ മാസശമ്പളം ! തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡെവലപ്‌മെന്റ് പീഡിയാട്രീഷ്യന്‍ ഒഴിവ്

ഡിസംബർ ഒന്നുവരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഡിസംബർ രണ്ടുമുതൽ നാലുവരെ അപേക്ഷയിലെ അപാകം തിരുത്താം. 3000 രൂപയാണ് അപേക്ഷാഫീസ്. പെൺകുട്ടികൾക്ക് 2000 രൂപ. പട്ടികവിഭാഗക്കാർക്ക് 1500 രൂപയും ഭിന്നശേഷി, ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്ക് 500 രൂപയും മതി. വിവരങ്ങൾക്ക്‌: www.admissions.nid.edu ഫോൺ: 079-26623462, ഇ–മെയിൽ – admissions@nid.edu എന്നിവയിൽ അന്വേഷിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News