സി വി പാപ്പച്ചൻ മാധ്യമപുരസ്കാരത്തിനായുള്ള അപേക്ഷകൾ ക്ഷണിക്കുന്നു

C V PAPPACHAN

എറണാകുളം പ്രസ് ക്ലബ്ബിന്റെ നേതൃത്വ നിരയിലും മാധ്യമ പ്രവർത്തകരുടെ യൂണിയന്റെയും ആദ്യകാലങ്ങളിൽ വലിയ പങ്ക്‌ വഹിച്ച മാധ്യമപ്രവർത്തകൻ സി വി പാപ്പച്ചന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ മാധ്യമപുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. ഈ വര്ഷം ദൃശ്യമാധ്യമ റിപ്പോർട്ടിനാണ് അവാർഡ്. ‘മനുഷ്യർ’ എന്നതാണ് വിഷയം.

മലയാളം ടിവി ചാനലുകളിൽ 2025 നവംബർ ഒന്നിനും 2026 മേയ് 31നും ഇടയിൽ സംപ്രേഷണം ചെയ്ത 7 മിനിറ്റിൽ കവിയാത്ത റിപ്പോർട്ടാണ് പരിഗണിക്കുക. 20,000 രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്ന താണ് അവാർഡ്.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി: 10 ജൂലൈ 2026.
അപേക്ഷകൾ അയക്കേണ്ട മേൽവിലാസം:
സെക്രട്ടറി, എറണാകുളം പ്രസ് ക്ലബ്
പ്രസ് ക്ലബ് റോഡ്, കൊച്ചി 682011
ഫോൺ: 0484-2353152.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News