സംസ്ഥാന ഭിന്നശേഷി കോർപ്പറേഷനിൽ അഡ്മിനിസ്ട്രേറ്റർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

Job Vacancy

കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷനിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

എംസിഎ അല്ലെങ്കിൽ ബി.ടെക് (കമ്പ്യൂട്ടർ സയൻസ് &എൻജിനിയറിങ് / ഇൻഫർമേഷൻ ടെക്നോളജി) അല്ലെങ്കിൽ തത്തുല്യം ആണ് യോഗ്യത. സിസ്റ്റം അഡ്മിനിസ്ട്രേഷൻ, സെർവർ മാനേജ്‌മെന്റ്, നെറ്റ് വർക്കിംഗ്, ക്ലൗഡ് കമ്പ്യൂട്ടറിംഗ് എന്നിവയിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. കൂടാതെ Database / Application Server Administration ൽ പ്രവൃത്തി പരിചയം അഭികാമ്യം. 28,100 രൂപയാണ് പ്രതിമാസ ശമ്പളം.

ALSO READ: ‘ഗവര്‍ണറുടെ അധികാരങ്ങളും കടമകളും സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും’; വിദ്യാര്‍ഥികള്‍ ജനാധിപത്യത്തെ അറിഞ്ഞു വളരണമെന്ന് മന്ത്രി വി ശിവന്‍കുട്ടി

ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റ, യോഗ്യത, പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 27ന് രാവിലെ 9ന് തിരുവനന്തപുരം, പൂജപ്പുര സ്ഥിതി ചെയ്യുന്ന സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷന്റെ ഹെഡ് ഓഫീസിൽ നേരിട്ട് എത്തിച്ചേരേണ്ടതാണ്.

ALSO READ : ‘ഫീസടച്ചില്ലെന്ന കാരണം പറഞ്ഞ് ടി സി നൽകാത്തത് അവകാശലംഘനം’; വിദ്യാര്‍ഥിക്ക് അടിയന്തരമായി ടിസി നല്‍കാൻ ഉത്തരവിട്ട് ബാലാവകാശ കമ്മീഷന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News