ബൈജൂസ് പിൻമാറി; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ജേഴ്സി സ്പോണ്‍സര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

ബൈജൂസ് കമ്പനിയുമായി 35 മില്യൺ ഡോളറിന്റെ കരാർ അവസാനിപ്പിച്ചതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ജേഴ്സി സ്പോണ്‍സര്‍ഷിപ്പിന് ബിസിസിഐ അപേക്ഷ ക്ഷണിച്ചു. മൂന്ന് ഫോർമാറ്റുകളിലും ടീമിന്റെ ജഴ്സികളിൽ ലീഡ് സ്‍പോൺസറായിരുന്നു മലയാളിയായ ബൈജു രവീന്ദ്രന്റെ ബൈജൂസ് ആപ്പ്. എന്നാൽ, ബ്രാൻഡിംഗ് ചെലവുകൾ കുറക്കുന്നതിന്റെ ഭാഗമായാണ് കമ്പനി ബോർഡുമായുള്ള കരാർ പുതുക്കാത്തത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

Also Related: പാകിസ്ഥാനും വേദിയാകും; ഏഷ്യാ കപ്പിനെ ചൊല്ലിയുള്ള തർക്കങ്ങൾക്ക് വിരാമം

ഇത്തവണ സ്പോൺസർമാരെ ക്ഷണിച്ചിരിക്കുന്നത് കർശന നിബന്ധനകളോടെയാണ്. മദ്യ കമ്പനികൾ, വാതുവെപ്പ് കമ്പനികൾ, ക്രിപ്‌റ്റോകറൻസി സ്ഥാപനങ്ങൾ, റിയൽ മണി ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾ, പുകയില ബ്രാൻഡുകൾ, പോൺ കമ്പനികൾ, പൊതുതാൽപര്യത്തിന് വിരുദ്ധമായ സ്ഥാപനങ്ങൾ എന്നിവക്കൊന്നും ഇത്തവ സ്‍പോൺസർഷിപ്പിനായി അപേക്ഷിക്കാൻ കഴിയില്ല.

അഡിഡാസിനെ ഇന്ത്യയുടെ കിറ്റ് സ്‍പോൺസറായി ബിസിസിഐ തിരഞ്ഞെടുത്തതിനാൽ, കായിക വസ്ത്ര നിർമ്മാതാക്കൾക്കും ഇത്തവണ സ്‍പോൺസർഷിപ്പിന് അപേക്ഷിക്കാനാവില്ല. അഞ്ച് ലക്ഷം രൂപ നൽകി ബ്രാൻഡുകൾക്ക് ജേഴ്സി സ്പോണ്‍സര്‍ഷിപ്പിനുള്ള ടെന്‍ഡറുകള്‍ വാങ്ങാം. എന്നാൽ, അത് റീഫണ്ട് ചെയ്യില്ല. ടെൻഡറുകൾ വാങ്ങാനുള്ള അവസാന തീയതി ജൂൺ മാസം 26 ആണ് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News