കെല്‍ട്രോണ്‍ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

apply now

ആലപ്പുഴ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജെറ്റ് ടെക്നോളജി ഡിപ്ലോമ, തൊഴിലധിഷ്ഠിത കോഴ്സായ ഐ.ഒ.ടി ആന്‍ഡ് എംബെഡ്ഡഡ് സിസ്റ്റം, കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ഡിപ്ലോമ, വേഡ് പ്രോസ്സസിംഗ് ആന്‍ഡ് ഡാറ്റാ എന്‍ട്രി, ഓഫീസ് ഓട്ടോമേഷന്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റിംഗ് ആന്‍ഡ് ഡാറ്റാ എന്‍ട്രി എന്നീ കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. അവസാന തീയതി മെയ് 15. ഫോണ്‍: 0484-2971400, 8590605259.

Also Read : ഡിജിറ്റൽ രൂപത്തിലാക്കിയ ആരോഗ്യ കായിക വിദ്യാഭ്യാസ പുസ്തകങ്ങൾ പ്രകാശനം ചെയ്തു

അതേസമയം സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ ‘പച്ച മലയാളം’ സര്‍ട്ടിഫിക്കറ്റ് കോഴ്സിന് 2025 മെയ് 15 വരെ രജിസ്റ്റര്‍ ചെയ്യാം. ഭാഷാപഠനത്തില്‍ താല്പര്യമുള്ളവര്‍ക്കും, സ്‌കൂള്‍ കോളജ് തലത്തില്‍ മലയാളം പഠിക്കാത്തവര്‍ക്കും പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്സില്‍ ചേരാം.6 മാസം ദൈര്‍ഘ്യമുള്ള അടിസ്ഥാന കോഴ്സിന് 500 രൂപ രജിസ്ട്രേഷന്‍ ഫീസ് ഉള്‍പ്പെടെ 4000 രൂപയാണ് ഫീസ്. രജിസ്ട്രേഷന്‍ സമയത്ത് 17 വയസ് പൂര്‍ത്തിയാകണം. ഓണ്‍ ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്.

വിലാസം kslma.keltron.in. ഇടുക്കി ജില്ലാ പഞ്ചായത്തിലെ സാക്ഷരതാ മിഷന്‍ ജില്ലാ ഓഫീസ് മുഖേനയും ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും പ്രവര്‍ത്തിക്കുന്ന സാക്ഷരതാ പ്രേരക്മാര്‍ മുഖേനയും അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 232294.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News