കണ്ണൂർ സർവകലാശാലയിൽ പിജി പ്രോഗാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു, മേയ് 24 വരെ അവസരം

pg courses

കണ്ണൂർ സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളും കേന്ദ്രങ്ങളും നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമുകളിലേക്കും ബിഎ, എൽഎൽബി പ്രോഗ്രാമിലേക്കും അപേക്ഷ ക്ഷണിച്ചു. കണ്ണൂർ സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റായ https://admissions.kannuruniversity.ac.ഇൻ ൽ പ്രവേശിച്ച് അപേക്ഷിക്കാവുന്നതാണ്. മേയ് 24 വരെ അപേക്ഷിക്കാം. 600 രൂപയാണ് അപേക്ഷാഫീസ്. പട്ടികജാതി, വർഗ, ഭിന്നശേഷി വിഭാഗത്തിന് 300 രൂപയാണ് അപേക്ഷാ ഫീസായി അടയ്ക്കേണ്ടത്. അധികമായി അപേക്ഷിക്കുന്ന ഓരോ പ്രോഗ്രാമിനും 200 രൂപ വീതം അടയ്ക്കണം. ഒരാൾക്ക് പരമാവധി നാല് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം.

പരീക്ഷ


ഓൺലൈനായി നടത്തുന്ന പരീക്ഷ വഴിയാണ് എംബിഎ ഒഴികെയുള്ള എല്ലാ പ്രോഗ്രാമുകളിലേക്കും പ്രവേശനം നടത്തുന്നത്. എംബിഎ പ്രോഗ്രാമുകൾക്കു ക്യാറ്റ്/ കെമാറ്റ്/ സിമാറ്റ് സ്കോറിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഗ്രൂപ്പ് ചർച്ചയും അഭിമുഖവും ഉണ്ടാകും. സർവകലാശാലയുടെ മങ്ങാട്ടുപറമ്പ്, പാലയാട്, താവക്കര, പയ്യന്നൂർ, നീലേശ്വരം, മാനന്തവാടി, മഞ്ചേശ്വരം ക്യാംപസുകളിലെ വിവിധ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. അതത് ക്യാംപസുകളിലെ പ്രോഗ്രാമുകളും സീറ്റുകളും യോഗ്യതയും മനസ്സിലാക്കാൻ വെബ്സൈറ്റിൽ നൽകിയിട്ടുള്ള പ്രോസ്പെക്ടസ് പരിശോധിക്കാം. യോഗ്യതാ പ്രോഗ്രാമുകളുടെ അവസാനവർഷം പഠിക്കുന്നവർക്കും അപേക്ഷിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News