പിആര്‍ഡിയില്‍ ഫോട്ടോഗ്രാഫർ പാനൽ അപേക്ഷ ക്ഷണിച്ചു

Photographer

ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് കാസർകോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നതിന് ഫോട്ടോഗ്രാഫര്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ ജില്ലയില്‍ സ്ഥിര താമസക്കാരായിരിക്കണം. ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പില്‍ കരാര്‍ ഫോട്ടാഗ്രാഫര്‍മാരായി സേവനമനുഷ്ഠിച്ചവര്‍ക്കും പത്രസ്ഥാപനങ്ങളില്‍ ഫോട്ടോഗ്രാഫര്‍മാരായി സേവനമനുഷ്ഠിച്ചവര്‍ക്കും മുന്‍ഗണന. അപേക്ഷകര്‍ ക്രിമിനല്‍ കേസുകളില്‍പ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരായിരിക്കരുത്.

Also Read: സാഹസിക ടൂറിസം പരീശീലനത്തിന് അപേക്ഷിക്കാം

ഡിജിറ്റല്‍ എസ്എല്‍ആര്‍/മിറര്‍ലെസ് ക്യാമറകള്‍ ഉപയോഗിച്ച് ഹൈ റെസല്യൂഷന്‍ ചിത്രങ്ങള്‍ എടുക്കുവാന്‍ കഴിവുള്ളവരായിരിക്കണം. വൈഫൈ സംവിധാനമുള്ള ക്യാമറകള്‍ കൈവശമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകരുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ രേഖപ്പെടുത്തിയ ബയോഡാറ്റയും സ്വന്തമായുള്ള ക്യാമറയുടെ വിവരങ്ങളും സഹിതം 2025 ജൂണ്‍ 21 വൈകിട്ട് 4നകം കാസർകോട് വിദ്യാനഗർ കലക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നേരിട്ടോ തപാല്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കണം

കൂടിക്കാഴ്ചയുടെയും പ്രായോഗിക പരീക്ഷയുടെ അടിസ്ഥാനത്തിൽ ആയിരിക്കും പാനലിൽ ഉൾപ്പെടുത്തുന്നത്.

കൂടുതൽ വിവരങ്ങൾക്ക് വിദ്യാനഗറിലുള്ള ജില്ലാ ഇൻഫർമേഷൻ ഓഫീസുമായി ബന്ധപ്പെടണം. 04994255145 വിലാസം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ് കലക്ടറേറ്റ് സിവിൽ സ്റ്റേഷൻ വിദ്യാനഗർ പി ഒ കാസർകോട് 671321

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News