നാല് വര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജുക്കേഷന്‍ പ്രോഗ്രാമിലേക്കുള്ള ദേശീയ പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിക്കാം

2024-25 അക്കാദമിക് സെഷനിലെ നാല് വര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജുക്കേഷന്‍ പ്രോഗ്രാമിലേക്കുള്ള ദേശീയ പ്രവേശനപരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ncet.samarth.ac.in വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാനതീയതി: ഏപ്രില്‍ 30 (11.30 PM). മേയ് 2 മുതല്‍ 4 വരെ അപേക്ഷയില്‍ തിരുത്തലിന് അവസരമുണ്ട്.

അപേക്ഷാഫീസ്: 1200 രൂപ (ജനറല്‍), 1000 രൂപ (ഒ.ബി.സി.-എന്‍.സി.എല്‍./ഇ.ഡബ്ല്യു.എസ്.), 650 രൂപ (എസ്.സി./എസ്.ടി./പി.ഡബ്ല്യു.ഡി./തേര്‍ഡ് ജെന്‍ഡര്‍). പരീക്ഷാഫീസ് ഓണ്‍ലൈനായി അടയ്ക്കണം. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് പൊതുപ്രവേശനപരീക്ഷ (നാഷണല്‍ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ്- NCET) നടത്തുന്നത്.

178 കേന്ദ്രങ്ങളിലായാണ് പരീക്ഷ. കേരളത്തില്‍ എറണാകുളം, ഇടുക്കി, കണ്ണൂര്‍, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവിടങ്ങളിലായി പരീക്ഷ എഴുതാം. മുന്‍ഗണനാക്രമത്തില്‍ രണ്ട് കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കാം. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ്: www.nta.ac.in, ncet.samarth.ac.in. കേന്ദ്ര/സംസ്ഥാന സര്‍വകലാശാലകള്‍/ ഐ.ഐ.ടി.കള്‍/എന്‍.ഐ.ടി.കള്‍/റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷന്‍, ഗവ.കോളേജുകള്‍ എന്നിവയടക്കമുള്ള 64 സ്ഥാപനങ്ങളിലേക്കാണ് പ്രവേശനം. ആകെ 6100 സീറ്റുണ്ട്.

പ്ലസ്ടു/തത്തുല്യ പരീക്ഷ വിജയിച്ചവര്‍ക്കും/ പരീക്ഷ എഴുതിയവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല (ചേരാനാഗ്രിക്കുന്ന സ്ഥാപനത്തില്‍ മറ്റ് നിബന്ധനകളുണ്ടെങ്കില്‍ അത് പാലിക്കണം). കേരളത്തില്‍ കാസര്‍കോട് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി, കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഗുരുവായൂര്‍ കാമ്പസ് സെന്‍ട്രല്‍ സാന്‍സ്‌ക്രിറ്റ് യൂണിവേഴ്സിറ്റി എന്നീ സ്ഥാപനങ്ങളിലേക്കാണ് പ്രവേശനം.

കാസര്‍കോട് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ ബി.എസ്സി. ബി.എഡ്, ബി.എ. ബി.എഡ്, ബി.കോം ബി.എഡ് പ്രോഗ്രാമുകളാണുള്ളത്. ഓരോ പ്രോഗ്രാമിനും 50 സീറ്റ് വീതമുണ്ട്. കോഴിക്കോട് എന്‍.ഐ.ടി.യില്‍ ബി.എസ്സി. ബി.എഡ് പ്രോഗ്രാമിലേക്കാണ് പ്രവേശനം. ആകെ സീറ്റ് 50. സെന്‍ട്രല്‍ സാന്‍സ്‌ക്രിറ്റ് യൂണിവേഴിസിറ്റിയില്‍ ബി.എ. ബി.എഡ് പ്രോഗ്രാമാണുള്ളത്. ആകെ സീറ്റ് 100.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News