പാൻ കാർഡ് നഷ്ടമായാൽ ടെൻഷൻ വേണ്ട… ഓൺലൈനായി പുതിയതൊന്ന് എടുക്കാം

എല്ലാ രേഖകളേയും പോലെത്തന്നെ വളരെ പ്രധാനപ്പെട്ട രേഖയാണ് പാൻ കാർഡ്. മിക്ക ഇടപാടുകൾക്കും പാൻ കാർഡ് അത്യാവശ്യമാണ്. ബാങ്ക്, വസ്തു സംബന്ധമായ ഇടപാടുകൾ, ഇൻകംടാക്സ് തുടങ്ങിയവയ്ക്ക് പാൻ കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ പ്രാധാന്യം അർഹിക്കുന്ന പാൻ കാർഡ് നഷ്ടപ്പെട്ടാൽ പുതിയത് ലഭിക്കുന്നതിനായി ഓൺലൈൻ വഴി അപേക്ഷ കൊടുത്താൽ മതി.

also read: ദേശീയതലത്തില്‍ ജാതി സര്‍വേ നടത്താന്‍ ബിജെപി നീക്കം

ഓൺലൈനിൽ സ്വന്തമായി പാൻകാർഡ് അപേക്ഷിക്കാൻ അറിയാത്തവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :

ആദ്യം ഗൂഗിളിൽ പോയി റീ പ്രിന്റ് പാൻ കാർഡ് എന്ന് സെർച്ച് ചെയ്യുക. അപ്പോൾ Reprint PAN CARD – UTIITSL എന്ന പോർട്ടൽ കാണും. അതിൽ ക്ലിക്ക് ചെയ്യണം. പിന്നീട് പാൻ സർവീസ് പോർട്ടൽ ഓപൺ ആകുമ്പോൾ താഴേക്ക് സ്ക്രോൾ ചെയ്യുക. അപ്പോൾ റീ പ്രിന്റ് പാൻ കാർഡ് എന്ന ഓപ്ഷൻ കാണാം. ശേഷം അതിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് നിങ്ങളുടെ പാൻ നമ്പർ, ആധാർ നമ്പർ, ജനന തിയതി, ജിഎസ്ടി നമ്പർ (ഉണ്ടെങ്കിൽ മാത്രം) എന്നിവ നൽകുക. ശേഷം താഴെ കാപ്ച്ച കോഡ് നൽകി സബ്മിറ്റ് ചെയ്യുക. സബ്മിറ്റ് ചെയ്തുകഴിഞ്ഞാൽ 50 രൂപ ഫീസ് ആയി അടയ്ക്കണം. പുതിയ പാൻ കാർഡ് വീട്ടിലെത്തും.

also read: ദിവസവും ‘ഉള്ളി’ ഉപയോഗിക്കുന്നവരാണോ? നിങ്ങള്‍ എങ്കില്‍ ഇതറിയാതെ പോകരുത് !

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News