
തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി, മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി എന്നിവിടങ്ങളിലെ KHRWS സിടി സ്കാന്‍ യൂണിറ്റിലേക്ക് ചീഫ് റേഡിയോഗ്രാഫര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 30 ന് വൈകിട്ട് 4 ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.khrws.kerala.gov.in.
Also read: കിറ്റ്സില്‍ എം.ബി.എ പഠിക്കാൻ അവസരം
തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ അതിഥി അധ്യാപക ഒഴിവ്
2025-26 അധ്യയന വർഷത്തിൽ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ അതിഥി അധ്യാപകരുടെ നിലവിലുള്ള ഒഴിവിലേക്ക് ജൂൺ 24 രാവിലെ 10.30ന് അഭിമുഖം നടത്തുന്നു.
ഉദ്യോഗാർഥികൾക്ക് നിലവിലെ യു.ജി.സി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കേണ്ടതും കോളേജ് വിദ്യാഭ്യാസ വകുപ്പും കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടേറേറ്റിൽ പേര് രജിസ്റ്റർ ചെയ്തവരുമായിരിക്കണം. നെറ്റ് യോഗ്യത ഉള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരെയും പരിഗണിക്കും.
താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ കോളേജിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0490 2346027.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here