പ്രിയ വർഗീസിൻ്റെ നിയമനം; ഹര്‍ജി നാലാഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍ സുപ്രീംകോടതി

പ്രിയ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജി നാലാഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍ സുപ്രീംകോടതി മാറ്റി. അതേ സമയം കേസില്‍ ഹൈക്കോടതി യുജിസി സെക്ഷന്‍ തെറ്റായി വ്യാഖ്യാനിച്ചതായി തോന്നുന്നുവെന്ന പരാമര്‍ശം സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നുമുണ്ടായി. എന്നാല്‍ ഇതിന് വിശദമായ മറുപടിയുണ്ടെന്ന് പ്രിയയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ALSO READ: കഴിഞ്ഞ ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ തിളങ്ങിയ 10 ഫോണുകള്‍ ഏതെല്ലാം ?

കണ്ണൂര്‍ സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട് പ്രിയ വര്‍ഗീസ് വസ്തുതകളെ വളച്ചൊടിച്ചതായി ഹര്‍ജിക്കാരന്‍ ഡോ. ജോസഫ് സ്‌കറിയ സുപ്രീംകോടതിയില്‍ നല്‍കിയ രണ്ടാമത്തെ സത്യവാങ്മൂലത്തില്‍ പറയുന്നു. രേഖകള്‍ക്ക് വിരുദ്ധമാണ് പ്രിയവര്‍ഗീസിന്റെ സത്യവാങ്മൂലമെന്നും പ്രിയ വര്‍ഗീസ് ഗവേഷണത്തിനായി പോയത് ഡെപ്യൂട്ടേഷനില്‍ ആയിരുന്നില്ല, പഠനാവധിയില്‍ ആണെന്നും ഇക്കാര്യം രേഖകളിലുണ്ട് എന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ALSO READ: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരായ ക്രിമിനല്‍ നടപടികള്‍ സ്‌റ്റേ ചെയ്ത് സുപ്രീംകോടതി

കരാര്‍ അധ്യാപന കാലാവധി റഗുലര്‍ സേവന കാലയളവല്ല എന്നും അദ്ദേഹം ചൂണ്ടികാട്ടുന്നു.എന്നാല്‍ ജോസഫ് സ്‌കറിയയുടെ വാദങ്ങളെ തള്ളിയാണ് പ്രിയ വര്‍ഗീസ് സുപ്രീം കോടതിയില്‍ മറുപടി സത്യവാങ്മൂലം നല്‍കിയത്. തനിക്ക് പതിനൊന്ന് വര്‍ഷം സര്‍വീസുണ്ടെന്ന് പ്രിയ വര്‍ഗീസ് ചൂണ്ടിക്കാട്ടുന്നുണ്ട്. അവധിയില്ലാതെയുള്ള ഗവേഷണ കാലം സമാന്തരമായി പരിഗണിക്കും. ഇത് സേവന കാലയളവായി 2016ലെ യുജിസി യോഗം അംഗീകരിച്ചിട്ടുണ്ട്. സ്‌ക്രീനിംഗ് കമ്മിറ്റി പരിശോധിച്ചാണ് അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനുള്ള പട്ടിക തയ്യാറാക്കിയതെന്നും പ്രിയവര്‍ഗീസ് സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News