എക്‌സ്റ്റേണൽ ക്വാളിറ്റി മോണിറ്റർമാരുടെ പാനലിലേക്ക് നിയമനം

JOB

തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെട്ട പ്രവൃത്തികളുടെ ഗുണനിലവാര പരിശോധന നടത്തുന്നതിന് എക്‌സ്റ്റേണൽ ക്വാളിറ്റി മോണിറ്റർമാരുടെ പാനലിലേക്ക് താല്പര്യപത്രം ക്ഷണിച്ചു.

അപേക്ഷകർ സർക്കാർ സർവീസിൽ നിന്നു വിരമിച്ച സൂപ്രണ്ടിങ് എഞ്ചിനീയർമാർ ആയിരിക്കണം. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ തസ്തികയിൽ മൂന്ന് വർഷത്തിൽ കുറയാത്ത കാലയളവിൽ സേവനമനുഷ്ടിച്ചിട്ടുള്ളവർക്കും അപേക്ഷിക്കാം. അപേക്ഷകർക്ക് റോഡ് നിർമ്മാണ പ്രവൃത്തികളിൽ പ്രവർത്തി പരിചയമുണ്ടായിരിക്കേണ്ടതും സേവനകാലയളവിൽ ശിക്ഷാ നടപടികൾക്ക് വിധേയരായിട്ടുണ്ടാകാൻ പാടില്ലാത്തതുമാണ്.

Also read: ന്യൂമീഡിയ ആന്റ് ഡിജിറ്റല്‍ ജേണലിസം ഡിപ്ലോമ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

താല്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്നതിന് സേവനമനുഷ്ടിച്ച വകുപ്പിലെ എക്‌സിക്യൂട്ടീവ് എഞ്ചിനിയർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രം എന്നിവ സഹിതം Irrp.celsgd@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷകന്റെ ഉയർന്ന പ്രായപരിധി 70 വയസ്സ് കവിയരുത്. ക്വാളിറ്റിമോണിറ്റർമാർക്കുള്ള ഓണറേറിയം, യാത്രാബത്ത തുടങ്ങിയവ ഈ പ്രവൃത്തിയുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾക്കു വിധേയമായിരിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News