വിസി നിയമനം; സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍വകലാശാല പ്രതിനിധിയില്ല

യു ജി സി റെഗുലേഷൻ 2018 പ്രകാരം സെലക്‌ഷൻ കമ്മിറ്റി രൂപീകരിക്കാൻ ചാൻസലർക്ക് അധികാരമില്ല എന്നതിനാൽ വൈസ് ചാൻസലർ നിയമനത്തിന് സർവകലാശാല നോമിനിയെ നൽകണമെന്ന ചാൻസലറുടെ ആവശ്യം സാങ്കേതിക സർവകലാശാല ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് യോഗം പരിഗണിച്ചില്ല. ഈ ആവശ്യം ഉൾപ്പെടുന്ന അജണ്ട നിരാകരിക്കണമെന്ന് ചട്ടം 38 (7) പ്രകാരം ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് അംഗം പ്രൊഫ ജി സഞ്ജീവ് അവതരിപ്പിച്ച പ്രമേയം യോഗം ഐകകണ്ഠേന അംഗീകരിക്കുകയായിരുന്നു. യു ജി സി റെഗുലേഷൻ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള സംസ്ഥാന നിയമസഭ പാസാക്കിയ ബിൽ പ്രസിഡന്റ്‌ന്റെ പരിഗണനയിലാണ്. അത്തരത്തിൽ പ്രസിഡന്റിന് വിട്ട നടപടിയെ ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ ഈ വിഷയം പരിഗണിക്കുന്നത് ഉചിതമല്ല എന്നും പ്രമേയത്തിൽ പറയുന്നു.

ALSO READ: വളര്‍ച്ചയിലേക്ക് കുതിക്കുന്ന നഗരം ലക്ഷ്യമിട്ട് വിശാല കൊച്ചി വികസന അതോറിറ്റി ബജറ്റ്

സംസ്ഥാനത്തെ ബി ടെക് അഡ്മിഷനിൽ 13% വർധനയുണ്ടായെന്ന് സാങ്കേതിക സർവകലാശാല ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് യോഗം വിലയിരുത്തി. എം ടെക് അഡ്മിഷനിലും വലിയ വർധനവുണ്ടായി. 2015 മുതൽ ബി ടെക് പാസായ മുഴുവൻ വിദ്യാത്ഥികൾക്കും പുതിയ മാർഗനിർദേശപ്രകാരം അവർക്കു ലഭിച്ച ഗ്രേഡിനെ മാർക്കിലേക്ക് മാറ്റാനുള്ള ഫോർമുല ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് യോഗം അംഗീകരിച്ചു. സർവകലാശാല ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണോദ്ടഘാടനം മാർച്ച് 7ന് മുഖ്യമന്ത്രി വിളപ്പിൽശാലയിൽ നിർവഹിക്കും.
സർവകലാശാല ബിരുദദാനം മാർച്ച് 5 ന് നടത്താൻ തീരുമാനമായി. ഗവർണരും ചാൻസലറുമായ ആരിഫ് മുഹമ്മദ്‌ ഖാനും പ്രൊ ചാൻസലറും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ ഡോ ആർ ബിന്ദുവും ബിരുദദാന ചടങ്ങിൽ പങ്കെടുക്കും.

ALSO READ: കര്‍ഷകന്‍ മുഷിഞ്ഞ വസ്ത്രം ധരിച്ചു, ബെംഗളുരു മെട്രോ യാത്ര നിഷേധിച്ചു, പ്രതിഷേധം കനക്കുന്നു, വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here