
മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കല്യാണില്‍ കൊടും ക്രിമിനല്‍ അറുപതുകാരിയെ കൊലപ്പെടുത്തി സ്വര്‍ണ കമ്മല്‍ മോഷ്ടിച്ചു. സ്ട്രീറ്റ് ഫുഡ് ബിസിനസ് ആരംഭിക്കാനാണ് ഇയാള്‍ ക്രൂരകൃത്യം നടത്തിയതെന്നതാണ് വിചിത്രമായ കാര്യം. മോമോസ് വില്‍പന നടത്താന്‍ പണമുണ്ടാക്കാനായിരുന്നു കൊല.
അക്ബര്‍ മുഹമ്മദ് ഷെയ്ക്ക് അഥവാ ചന്ദ് എന്ന മുപ്പതുകാരനാണ് പ്രതി. രഞ്ജനാ പദേക്കറെന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. അംബിവാലിയിലെ ഇവരുടെ വീട്ടില്‍ വെള്ളം വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതി എത്തിയത്.
ഇവര്‍ക്ക് പിന്നാലെ വീട്ടില്‍ കയറിയ പ്രതി അവര്‍ ഒറ്റയ്ക്കാണെന്ന് മനസിലാക്കി ടിവിയുടെ ശബ്ദം കൂട്ടിവച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഇക്കഴിഞ്ഞ മാര്‍ച്ച് 20നായിരുന്നു സംഭവം. ഒരു ലക്ഷം രൂപയുടെ കമ്മലാണ് ഇയാള്‍ മോഷ്ടിച്ചത്.
എട്ടു മാസം മുമ്പാണ് ഇയാള്‍ മറ്റൊരു കേസില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയത്. ഇതിന് ശേഷം ജോലി ഇല്ലാതെ അലഞ്ഞിരുന്ന ഇയാള്‍ക്ക് മോമോസ് വില്‍പന ആരംഭിക്കാന്‍ പദ്ധതി ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.
പ്രതിയെ അതാലിയില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ സ്വര്‍ണവും കണ്ടെത്തിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

