കിഫ്ബി വഴിയുള്ളത് സംസ്ഥാനം നടപ്പിലാക്കുന്ന പദ്ധതി; കേന്ദ്രസര്‍ക്കാരിന്റെ സമീപനം വികസനത്തിന് തടസമാകുന്നു; മുഖ്യമന്ത്രി

കിഫ്ബി വഴിയുള്ളത് സംസ്ഥാനം നടപ്പിലാക്കുന്ന പദ്ധതി ആണെന്നും കേന്ദ്രത്തിന്റെ നിഷേധ നിലപാട് പദ്ധതികളെ ബാധിക്കില്ല എന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്റെ വികസനത്തിന് ഉതകുന്ന നടപടികളില്‍ നിഷേധാത്മകസമീപനമാണ് സ്വീകരിക്കുന്നത്. സര്‍ക്കാരിന്റെ പൊതുവായ പ്രവര്‍ത്തനത്തിന് കേന്ദ്രസര്‍ക്കാരിന്റെ സമീപനം തടസമാകുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

also read; സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് സംഘത്തിന്റെ പരിശോധന; കണക്കിൽപ്പെടാത്ത 6,300 രൂപ പിടിച്ചെടുത്തു

50,000 കോടിയുടെ പശ്ചാത്തല വികസനപദ്ധതികള്‍ കിഫ്ബി വഴി നടപ്പാക്കുകയെന്നതായിരുന്നു മുന്‍സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. സംസ്ഥാനത്ത് വന്‍കിട അടിസ്ഥാന സൗകര്യവികസനത്തിന് വേണ്ടി വിവിധ മേഖലകളിലെ പദ്ധതിക്ക് കിഫ്ബി അംഗീകാരം നല്‍കിയിട്ടുണ്ട്. മുന്‍ സര്‍ക്കാരിന്റെ കാലയളവില്‍ 904 പദ്ധതികള്‍ക്കായി 2021 മെയ് വരെ 65,363 കോടി 11 ലക്ഷം രൂപയാണ് കിഫ്ബി മുഖാന്തരം അനുമതി നല്‍കിയിട്ടുള്ളത്. ഏകദേശം ഏഴായിരം കോടി രൂപയുടെ പദ്ധതി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

also read; റിസർവ് ബാങ്ക് ഓഫ് ഇന്ത്യ; ധന നയ സമിതി യോഗം ഇന്നാരംഭിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News