
തൊടുപുഴ നിയോജക മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അപു ജോണ്‍ ജോസഫിനെ ഗവണ്‍മെന്റ് ചീഫ് വിപ്പായി നിയമിക്കാന്‍ കേരള കോണ്‍ഗ്രസ് തീരുമാനിച്ചതായി പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ ജോസഫ് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശനെ അറിയിച്ചു. കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിൽ നിന്ന് മോൻസ് ജോസഫ് ആണ് മന്ത്രിയാകുക.
21 അംഗ യുഡിഎഫ് മന്ത്രിസഭ തിങ്കളാഴ്‌ച സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേൽക്കും. സെക്രട്ടറിയറ്റിനു സമീപത്തെ സെൻട്രൽ സ്‌റ്റേഡിയത്തിൽ രാവിലെ 10നാണ് വി ഡി സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ സത്യപ്രതിജ്ഞ. മന്ത്രിമാരുടെ പട്ടിക നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ ലോക്‌ഭവനിലെത്തി ഗവർണർക്ക് കൈമാറി.
ALSO READ: വി ഡി സതീശൻ മന്ത്രിസഭ നാളെ സത്യപ്രതിജ്ഞ ചെയ്യും; മന്ത്രിമാരുടെ പട്ടിക പുറത്ത്
മുഖ്യമന്ത്രിക്ക് പുറമെ കോൺഗ്രസിൽ നിന്ന് 11 മന്ത്രിമാരാണ് പട്ടികയിലുള്ളത്. രമേശ് ചെന്നിത്തല, കെ മുരളീധരൻ, സണ്ണി ജോസഫ്, എ പി അനിൽകുമാർ, പി സി വിഷ്ണുനാഥ്, റോജി എം ജോൺ, ബിന്ദു കൃഷ്ണ, എം ലിജു, ടി സിദ്ദീഖ്, ഒ ജെ ജനീഷ്, കെ എ തുളസി എന്നിവരാണ് കോൺഗ്രസിന്റെ മന്ത്രിമാർ. തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്പീക്കറായും ഷാനിമോൾ ഉസ്മാനെ ഡെപ്യൂട്ടി സ്പീക്കറായും നിശ്ചയിച്ചു.
മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങളാണ് ഉള്ളത്. പി കെ കുഞ്ഞാലിക്കുട്ടി, എൻ ഷംസുദ്ദീൻ, കെ എം ഷാജി, പി കെ ബഷീർ, വി ഇ അബ്ദുൾ ഗഫൂർ എന്നിവരാണ് മുസ്ലിം ലീഗിൽ നിന്നുള്ള മന്ത്രിമാർ. ഇതിൽ വി ഇ അബ്ദുൾ ഗഫൂർ രണ്ടര വർഷത്തിന് ശേഷം പദവി ഒഴിഞ്ഞേക്കും. ആർഎസ്പിയിൽ നിന്ന് ഷിബു ബേബിജോണും, കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗത്തിൽ നിന്ന് അനൂപ് ജേക്കബും, സിഎംപിയിൽ നിന്ന് സി പി ജോണും മന്ത്രിമാരാകും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

