നാല് വർഷത്തിന് ശേഷം പ്രിയ സംവിധായകനെത്തുന്നു സൽമാൻ ഖാനൊപ്പം; ബിഗ് ബജറ്റ് ചിത്രം അണിയറയിൽ

പ്രിയസംവിധായകൻ എആർ മുരുകദോസ് ‘ദർബാർ’ ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ടതിന് ശേഷം തിരിച്ചുവരവിന് ഒരുങ്ങുകയാണ്. നാല് വർഷത്തിന് ശേഷമാണ് അദ്ദേഹം സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത്. അണിയറയില്‍ ഒരുങ്ങുന്നത് സല്‍മാന്‍ ഖാന്‍റെ ബി​ഗ് ബജറ്റ് ആക്ഷന്‍ ഡ്രാമയാണ്.

ALSO READ: റിമൂവറിനോട് പറയാം ഗുഡ്‌ബൈ ! മുഖത്തെ മേക്കപ്പ് റിമൂവ് ചെയ്യാന്‍ വീട്ടിലെ ഈ സാധനങ്ങള്‍ മാത്രം മതി

സൽമാൻ ഖാൻ്റെ അടുത്ത സുഹൃത്തായ സാജിദ് നദിയാദ്‌വാല നിർമിക്കുമെന്നാണ് റിപ്പോർട്ടുകൾ. സൽമാൻ ഖാനും സാജിദ് നദിയാദ്‌വാലയും കുറച്ചുകാലമായി മികച്ച ഒരു കഥയ്ക്ക് വേണ്ടിയുള്ള ചർച്ചയിൽ ആയിരുന്നു. അതിനിടെയാണ് സാജിദ് നദിയാദ്‌വാലയും എആർ മുരുഗദോസും ഈ വിഷയം ചർച്ച ചെയ്യുന്നതും, അവരിരുവരും സൽമാൻ ഖാനുമൊത്ത് സിനിമ ചെയ്യാൻ തീരുമാനിക്കുന്നതും.

ALSO READ: ‘ഭ്രമയുഗത്തിലെ’ മമ്മൂട്ടി കഥാപാത്രത്തിന്റെ പേര് മാറ്റാൻ തയാർ, പുതിയ പേര് പ്രഖ്യാപിച്ച് നിർമാതാക്കൾ

400 കോടി ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്. യൂറോപ്പിലെ ഏതാനും രാജ്യങ്ങളിലാണ് ചിത്രീകരണം. പോര്‍ച്ചു​ഗല്‍ ആണ് പ്രധാന ലൊക്കേഷന്‍.

എആർ മുരുകദോസിനെ സംബന്ധിച്ചിടത്തോളം ഈ ചിത്രം വളരെ പ്രധാനപ്പെട്ടതാണ്. കാരണം അദ്ദേഹത്തിൻ്റെ ‘ദർബാർ’ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ല. ‘തുപ്പാക്കി’, ‘കത്തി’, ‘സർക്കാർ’ തുടങ്ങിയ ഹിറ്റ് സിനിമകൾ സമ്മാനിച്ച തൻ്റെ പ്രിയപ്പെട്ട വിജയ് തിരക്കഥ നിരസിച്ചതാണ് വലിയ തിരിച്ചടിയായത് എന്നും പറയപ്പെടുന്നു.

‘ധീന’, കത്തി, ‘തുപ്പാക്കി’ തുടങ്ങി നിരവധി ഹിറ്റ് സിനിമകൾ എആർ മുരുഗദോസ് സംവിധാനം ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News