ഓപ്പന്‍ഹൈമറിനേക്കാള്‍ ഇഷ്ടപ്പെട്ടു; റോക്കട്രിക്ക് പ്രശംസയുമായി എ ആർ റഹ്മാൻ

മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ റോക്കട്രിക്ക് പ്രശംസയുമായി സംഗീത സംവിധായകൻ എ ആർ റഹ്മാൻ. പുരസ്‌കാര നേട്ടത്തില്‍ നടനും ചിത്രത്തിന്റെ സംവിധായകനുമായ മാധവന് ആശംസ അറിയിച്ചു കൊണ്ടാണ് എ ആർ റഹ്മാന്റെ കുറിപ്പ്. ഓപ്പന്‍ഹൈമറിനേക്കാള്‍ റോക്കട്രി ഇഷ്ടപ്പെട്ടു എന്നാണ് റഹ്മാൻ എക്സിൽ പങ്കുവെച്ച കുറിപ്പിലെ വാക്കുകൾ.

“ആശംസകള്‍ മാധവന്‍. കാന്‍സില്‍ നിങ്ങളുടെ സിനിമ കണ്ടപ്പോഴുണ്ടായ അനുഭവം ഇപ്പോഴും ഓര്‍മയുണ്ട്. ഒരു കാര്യം തുറന്നു സമ്മതിക്കാനുള്ള ശരിയായ സമയം ഇതാണ്. ഓപ്പന്‍ഹൈമറിനേക്കാള്‍ നിങ്ങളുടെ ചിത്രം എനിക്ക് ഇഷ്ടപ്പെട്ടു” എന്നാണ് റഹ്മാൻ എക്‌സിൽ കുറിച്ചത്.

also read: ഗ്യാസ് സിലിണ്ടർ കയറ്റിയ ഗുഡ്സ് വാഹനത്തിന് തീ പിടിച്ചു; ഒഴിവായത് വൻ ദുരന്തം

കാന്‍സ് ചലച്ചിത്ര മേളയില്‍ റോക്കട്രി കണ്ടതിനു ശേഷം മാധവനെ പ്രശംസിച്ചു കൊണ്ട് പങ്കുവച്ച ട്വീറ്റ് റീട്വീറ്റ് ചെയ്തു കൊണ്ടാണ് റഹ്മാന്റെ കുറിപ്പ്. മാധവനും നമ്പി നാരായണനും ഒന്നിച്ചുള്ള ചിത്രവും റഹ്മാൻ അന്ന് പങ്കുവെച്ചിരുന്നു.

അതേസമയം, റഹ്മാന്റെ നല്ല വാക്കുകള്‍ക്ക് മാധവന്‍ നന്ദി പറഞ്ഞു രംഗത്തെത്തി. താങ്കള്‍ എനിക്ക് എല്ലയ്പ്പോഴും പ്രചോദനമായിരുന്നു. താങ്കളുടെ വാക്കുകള്‍ റോക്കട്രി ടീമിന് എത്രത്തോളം വലുതാണെന്ന് പറയാന്‍ വാക്കുകളില്ല. വാക്കുകള്‍ ഹൃദയത്തില്‍ തൊട്ടെന്നും മാധവന്‍ കുറിച്ചു.

also read: രാജസ്ഥാനിൽ വിദ്യാർത്ഥി ക്ലാസ്മുറിയിൽ തൂങ്ങി മരിച്ചു; രണ്ട് അധ്യാപകർക്ക് സസ്‌പെൻഷൻ

നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി 2022ലാണ് റോക്കട്രി റിലീസ് ചെയ്യുന്നത്. മാധവന്റെ ആദ്യത്തെ സംവിധാന സംരംഭമായിരുന്നു ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News