ഗാസയിൽ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് അറബ് രാജ്യങ്ങൾ; എതിർത്ത് അമേരിക്ക

ഗാസയിൽ സാധാരണക്കാരുടെ കൂട്ടക്കുരുതി അവസാനിപ്പിക്കമണമെന്നും‌ അടിയന്തിര വെടിനിർത്തൽ വേണമെന്നും ആവശ്യപ്പെട്ട് അറബ് രാജ്യങ്ങൾ ഇസ്രായേലിനോട് ആവശ്യപ്പെട്ടു. എന്നാൽ ബന്ദികളാക്കപ്പെട്ടവരുടെ മോചനം സാധ്യമാകുന്നത് വരെ വെടിനിർത്തൽ അജണ്ടയിൽ ഇല്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രതികരിച്ചു. ഇതിനിടെ ഗാസയിലെ ജബലിയ പ്രവിശ്യയിലെ സ്കൂളിൽ പ്രവർത്തിച്ചിരുന്ന അഭയാർത്ഥി ക്യാമ്പിന് നേരെ ഇസ്രായേൽ നടത്തിയ മിസൈലാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു.

also read: പഞ്ചാബില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൊണ്ട് കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിപ്പിച്ച് കര്‍ഷകര്‍; ദൃശ്യങ്ങള്‍ പുറത്ത്

അതേസമയം, ഇസ്രായേലൻ്റെ സൈന്യം ഗാസയുടെ പ്രധാന നഗരം വളഞ്ഞതായി ഇസ്രായേൽ സൈന്യം പ്രഖ്യാപിച്ചു. ഹമാസ് ഭരിക്കുന്ന എൻക്ലേവിൽ ഒരാഴ്ചയായി സൈന്യം കര പ്രവർത്തനങ്ങൾ വിപുലീകരിച്ചിരുന്നു. തുടർന്നാണ് ഗാസ നഗരം വളഞ്ഞതായി ഇസ്രായേൽ സൈനിക വക്താവ് ഡാനിയൽ ഹഗാരി വ്യാഴാഴ്ച അറിയിച്ചത്.

also read: മൂന്നാറിന്റെ സൗന്ദര്യം ക്യാന്‍വാസില്‍ പകര്‍ത്തി സുറുമി മമ്മൂട്ടി; ആര്‍ട്‌സ് ഫെസ്റ്റിവലില്‍ താരമായി താരപുത്രി

എന്നാൽ അറബ് രാജ്യങ്ങളുടെ ആവശ്യത്തെ നിരാകരിച്ച അമേരിക്ക, ഹമാസിനെ കൂടുതൽ ശക്തമാകാൻ സഹായിക്കുമെന്ന് പ്രതികരിച്ചു. അതേസമയം വെടിനിർത്തൽ ആവശ്യപ്പെട്ട് ഗാസയിലെ പതിനായിരക്കണക്കിന് പ്രക്ഷോഭകരാണ് തെരുവിൽ പ്രതിഷേധം നടത്തിയത്. കൂടാതെ തെക്കൻ ലെബനനെതിരായ കടന്നാക്രമണം ഇസ്രയേൽ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ലെബനൻ പ്രധാനമന്ത്രി നജീബ് മികാതി ആവശ്യപ്പെട്ടു.

അതേസമയം, ഇസ്രായേലൻ്റെ സൈന്യം ഗാസയുടെ പ്രധാന നഗരം വളഞ്ഞതായി ഇസ്രായേൽ സൈന്യം പ്രഖ്യാപിച്ചു. എന്നാൽ,ഗാസ ഇസ്രായേലിന് ചരിത്ര ശാപമായി മാറുംമെന്നും ഗാസയിൽ പ്രവേശിക്കുന്ന ഇസ്രായേലി സൈനികർ കറുത്ത ബാഗിലേ വീട്ടിലേക്ക് തിരിച്ചുപോകൂ എന്നും ഹമാസിന്റെ സൈനിക വിഭാഗമായ ഖസ്സാം ബ്രിഗേഡ്സ് ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News