
കൊച്ചിയില്‍ നിന്ന് 38 മൈല്‍ വടക്കായി കപ്പലില്‍ നിന്ന് ഓയില്‍ കണ്ടെയ്‌നറുകള്‍ കടലിൽ പതിച്ച സാഹചര്യത്തിൽ തീരദേശത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പ്. എട്ടോളം കണ്ടെയ്‌നറുകള്‍ കടലില്‍ വീണതില്‍ ചിലതില്‍ അപകടമുണ്ടാക്കുന്ന വസ്തുക്കള്‍ ഉള്ളതായാണ് റിപ്പോർട്ട്. കണ്ടെയ്‌നറുകള്‍ കരയ്ക്ക് അടിയുകയാണെങ്കില്‍ യാതൊരു കാരണവശാലും അവ എടുക്കുകയോ തുറക്കാന്‍ ശ്രമിക്കുകയോ ചെയ്യരുത്.
കേരളതീരത്ത് അതീവ ജാഗ്രത നിർദ്ദേശം ആണ് നൽകിയിരിക്കുന്നത്. കപ്പലിൽ 22 മുതൽ 24 വരെ ആളുകൾ ജീവനക്കാരായി ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇതിൽ 21 പേരെ രക്ഷപ്പെടുത്തി. കേരള തീരത്ത് എവിടെ വേണമെങ്കിലും ഇവ വന്നെത്താൻ സാധ്യതയുണ്ട്. എന്നാൽ തൃശ്ശൂർ, കൊച്ചി, ആലപ്പുഴ തീരങ്ങൾ കൂടുതൽ ശ്രദ്ധിക്കണം. കപ്പലിൽ നിന്ന് മറൈൻ ഗ്യാസ് ഓയിൽ (എംജിഒ), വെരി ലോ സൾഫർ ഫ്യുയൽ ഓയിൽ (വിഎൽഎസ്എഫ്ഒ) എന്നിവ ചോർന്നതായിട്ടാണ് വിവരം.
ALSO READ: റെഡ് അലർട്ട്; മലപ്പുറത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
അപൂര്‍വ വസ്തുക്കൾ കാണുമ്പോള്‍ പൊലീസില്‍ അറിയിക്കണം. 112 എന്ന നമ്പറിൽ വിളിച്ച് അറിയിക്കണം. കേരളതീരത്ത് ഈ കാര്‍ഗോ വന്നടിയാനാണ് സാധ്യത. കണ്ടെയ്നറുകളും എണ്ണയും അടങ്ങുന്ന ഈ വസ്തുക്കളുടെ അടുത്തേക്ക് പോകരുതെന്നും നിര്‍ദേശമുണ്ട്. തീരത്ത് എണ്ണപ്പാട അടിയാനുള്ള സാധ്യതയുമുണ്ട്.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ശ്രദ്ധിക്കണം. വടക്കന്‍ കേരളതീരത്ത് അടിയാനാണ് സാധ്യത കൂടുതല്‍. കുട്ടികളെയും ശ്രദ്ധിക്കണം. ഏത് രീതിയിലാണ് ഇത് മനുഷ്യനെ ബാധിക്കുക എന്നുള്ളത് അറിയേണ്ടതുണ്ട്. തീരദേശത്തെ കളക്ടറേറ്റ്, ഫിഷറീസ്, കോസ്റ്റല്‍ പൊലീസ് ഉള്‍പ്പെടെയുള്ളവരെ അറിയിച്ചിട്ടുണ്ട്. നാവികസേനയുടെ ഡ്രോണിയർ ഹെലികോപ്റ്ററും കോസ്റ്റ് ഗാർഡിന്റെ 2 കപ്പലുകളും രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

