വ്യാജഫോട്ടോ പ്രചരിപ്പിച്ചു; എ.എ റഹീം എംപിയുടെ പരാതിയില്‍ ആറന്മുള സ്വദേശി അറസ്റ്റില്‍

വ്യാജഫോട്ടോ പ്രചരിപ്പിച്ചുവെന്ന എ.എ റഹീം എംപിയുടെ പരാതിയില്‍ ആറന്മുള സ്വദേശി അറസ്റ്റില്‍. ആറന്മുള കോട്ട സ്വദേശിയും കോണ്‍ഗ്രസ് നേതാവുമായ അനീഷ് കുമാറിനെ ചെറുതുരുത്തി പൊലീസാണ് അറസ്റ്റ് ചെയ്തത്.

Also Read- കണ്ണൂരിൽ രോഗിയുടെ കൂട്ടിരിപ്പുകാരിക്ക് പാമ്പുകടിയേറ്റു

പുരവസ്തു തട്ടിപ്പ് കേസിലെ പ്രതിയായ മോന്‍സണ്‍ മാവുങ്കലിന്റെ ചിത്രം മോര്‍ഫ് ചെയ്തായിരുന്നു അനീഷ് കുമാര്‍ പ്രചരിപ്പിച്ചത്. ഇതിനെതിരെ എ.എ റഹീം എംപി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Also read- തൃശൂരില്‍ മദ്യം കിട്ടാത്തതിന് തോക്ക് ചൂണ്ടി ഭീഷണി; നാല് പേര്‍ കസ്റ്റഡിയില്‍

സിംഹാസനത്തിലിരിക്കുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ചിത്രം മോര്‍ഫ് ചെയ്ത് റഹീമിന്റെ ചിത്രം ചേര്‍ത്തായിരുന്നു പ്രതികള്‍ പ്രചരിപ്പിച്ചത്. അനീഷ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെയായിരുന്നു റഹീം എംപി പൊലീസിനെ സമീപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News