
വയനാട് ടൗൺഷിപ്പിന് എതിരായുള്ള അധിക്ഷേപം തുടർന്ന് ആറന്മുള യു ഡി എഫ് സ്ഥാനാർഥി അബിൻ വർക്കി. വയനാട് ടൗൺഷിപ്പ് നിർമ്മാണത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും സർക്കാർ നിർമിച്ച് നൽകിയ വീടുകൾ ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് നിർമ്മാണ കരാർ നൽകിയതും തെറ്റ് എന്നും അബിൻ വർക്കി പറഞ്ഞു.
ഡിവൈഎഫ്ഐയുടെ ഭവന നിർമ്മാണത്തിനുള്ള സഹായത്തെയും അബിൻ വർക്കി പരിഹസിച്ചു. ഡിവൈഎഫ്ഐയുടെ വയനാട് ദുരിതാശ്വാസ ഫണ്ട് അഴിമതിയാണെന്നും അബിൻ വർക്കി അധിക്ഷേപിച്ചു. ഡിവൈഎഫ്ഐ സർക്കാറിന് പണം കൈമാറിയത് വൈകിയാണെന്നും പത്തു മാസം കഴിഞ്ഞു ആണ് മുഴുവൻ തുക നൽകിയത് എന്നും പറഞ്ഞു. ഈ പത്തു മാസത്തെ പലിശ ഇനത്തിൽ കോടികളുടെ തട്ടിപ്പ് നടന്നിട്ടുണ്ട് എന്നും ഡി യു എഫ് ഐ യെ അബിൻ വർക്കി അധിക്ഷേപിച്ചു.
english summary : Aranmula UDF candidate Abin Varkey has been accused of insulting Wayanad Township.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

