
ഗുജറാത്തിലെയും പഞ്ചാബിലെയും ഉപതെരഞ്ഞെടുപ്പിലെ എഎപിയുടെ പ്രകടനം 2027ലേക്കുള്ള സെമിഫൈനല്‍ ആണെന്നന്നും ജനങ്ങള്‍ ബിജെപിയെയും കോണ്‍ഗ്രസിനെയും തള്ളിക്കളയുമെന്നും ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാള്‍. പഞ്ചാബില്‍ ഭരണപക്ഷമായ എഎപി ലുദിയാന വെസ്റ്റ് നിയമസഭാ സീറ്റ് നിലനിര്‍ത്തി. എതിരാളിയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ ഭരത് ഭൂഷണ്‍ അഷുവിനെ എഎപിയുടെ സഞ്ജീവ് അറോറ 10, 637 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
ALSO READ: വി എസിന്റെ ആരോഗ്യനില തൃപ്തികരം; ആശുപത്രിയിൽ എത്തി കണ്ട് എം എ ബേബി
ഉപതെരഞ്ഞെടുപ്പില് ഗുജറാത്തിലെ വിസവാദാര്‍ സീറ്റില്‍ എഎപിയുടെ ഗോപാല്‍ ഇറ്റാലിയ വിജയിച്ചപ്പോള്‍, കാദി സീറ്റില്‍ ബിജെപിയുടെ രാജേന്ദ്ര ചവ്ഡ വിജയിച്ചു.
ALSO READ: വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലം: ബിജെപിക്ക് മങ്ങിയ ജയം
2022ലെ വിജയത്തിന്റെ പതിന്‍ മടങ്ങ് ഭൂരിപക്ഷത്തിലാണ് ഇത്തവണത്തെ പഞ്ചാബിലെ വിജയമെന്നും പലരും ഇത് 2027ലെ സെമിഫൈനലാണെന്നാണ് പറയുന്നതെന്നും പറഞ്ഞ കെജ്‌രിവാള്‍, ഇത് 2027ലേക്കുള്ള സെമി ഫൈനലാണെന്നും പറഞ്ഞു. 2027ലാണ് ഗുജറാത്തിലെയും പഞ്ചാബിലെയും നിയമസഭ തെരഞ്ഞെടുപ്പ്. എഎപിയുടെ ഗുജറാത്ത് മുന്‍ അധ്യക്ഷനായ ഇറ്റാലിയ ബിജെപിയുടെ കിരിത് പട്ടേലിനെയാണ് തോല്‍പ്പിച്ചത്. അതും 17, 554 വോട്ടിനാണ് വിജയിച്ചത്. ഇറ്റാലിയക്ക് 75, 942 വോട്ടുകള്‍ നേടിയപ്പോള്‍ പട്ടേലിന് 58, 388 വോട്ടുകളാണ് നേടിയത്. ഗുജറാത്തിലെ വിജയത്തില്‍ ആത്മവിശ്വാസത്തിലാണ് എഎപി. സാധാരണയായി ഭരണപക്ഷമാണ് ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്. 30 വര്‍ഷത്തെ ബിജെപി ഭരണത്തില്‍ ഗുജറാത്തിലെ ജനങ്ങള്‍ മടുത്തുവെന്നും എഎപി അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല ബിജെപിക്ക് പകരം എഎപിയെയാണ് ജനങ്ങള്‍ കാണുന്നതെന്നും ദില്ലി മുന്‍ മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here