അടിയന്തരാവസ്ഥകാലത്തെ ഓർമിപ്പിക്കുന്ന വിധമാണ് പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യുന്നത്: എം എ ബേബി

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത് അങ്ങേയറ്റം പ്രതിഷേധാർഹമെന്ന് എം എ ബേബി. അറസ്റ്റിനെതിരായി തിരുവനന്തപുരത്ത് സിപിഐഎം സംഘടിപ്പിച്ച പ്രതിഷേധമാർച്ചിലാണ് അദ്ദേഹം പ്രതികരിച്ചത്. അടിയന്തരാവസ്ഥക്കാലത്തെ ഓർമിപ്പിക്കുന്ന വിധത്തിലാണ് പ്രതിപക്ഷനേതാക്കളെ ഓരോരുത്തരെയായി അറസ്റ്റ് ചെയ്യുന്നു. ഇന്ത്യയിൽ പൊതുതിരഞ്ഞെടുപ്പ് നടപടിക്രമം ആരംഭിച്ച വേളയിൽ ഒരു പ്രതിപക്ഷ മുഖ്യമന്ത്രിയെ ഇങ്ങനെ ഓരോ കാരണങ്ങൾ ഉണ്ടാക്കി തടങ്കലിൽ വയ്ക്കുന്നത് ജനാധിപത്യപ്രക്രിയയെ അട്ടിമറിക്കുന്നു.

Also Read: അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ്; മോദിയും ബിജെപിയും തെരഞ്ഞെടുപ്പിൽ ജനങ്ങൾ തള്ളിക്കളയുമെന്ന ഭീതിയിൽ: സീതാറാം യെച്ചൂരി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേരിട്ടുള്ള നിർദേശപ്രകാരമാണ് അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത് എന്നത് വ്യക്തമാണ്. മോദി ഭരണത്തിൽ ജനാധിപത്യം പുലരില്ല എന്നത് കൂടുതൽ വ്യക്തമാവുകയാണ്. ലോക്സഭയുടെ അവസാനസമ്മേളനക്കാലത്ത് 140 ലേറെ പാർലമെന്റ് അംഗങ്ങളെ ഓരോ തൊടുന്യായങ്ങൾ പറഞ്ഞു പുറത്താക്കിയിട്ടാണ് പല പ്രധാന ബില്ലുകളും പാസാക്കിയത്. ഹിറ്റ്‌ലർ പുറപ്പെടുവിക്കുന്ന ഓരോ ഉത്തരവും നിയമം ആയിരിക്കും എന്ന ഒരു ചട്ടം ഹിറ്റ്ലർ പാസാക്കിയിരുന്നു. ജർമ്മൻ പാർലമെന്റിലെ കമ്യൂണിസ്റ്റുകാരെയും സോഷ്യലിസ്റ്റുകളെയും നേരിടുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് ഇത് ചെയ്തത്. ഇതേ രീതിയാണ് മോദിയും പിന്തുടരുന്നത്.

Also Read: ‘അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനുള്ള ലക്ഷ്യം’: ഡോ. ജോൺ ബ്രിട്ടാസ് എം പി

ഏതാനും മാസം മുമ്പാണ് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ഡെൽഹിയിലെ ഉപമുഖ്യമന്ത്രി യായിരുന്ന മനോജ് സിസോദിയയെ അറസ്റ്റ് ചെയ്തു. അദ്ദേഹം ഇപ്പോഴും തടങ്കലിൽ ആണ്. അദ്ദേഹത്തെ അറസ്റ്റ് ചെയ്തപ്പോൾ, കേജരിവാളിനെ എന്താണ് അറസ്റ്റ് ചെയ്യാത്തത് എന്നാണ് കോൺഗ്രസ് ചോദിച്ചത്. ജനാധിപത്യം ധ്വംസനത്തിനെതിരെ തത്വാധിഷ്ഠിതമായ ഒരു നിലപാട് കോൺഗ്രസ് എടുക്കുന്നില്ല എന്നത് ഇത്തരുണത്തിൽ പറയാതിരിക്കാൻ ആവില്ല. രാജ്യത്തെ ജനാധിപത്യം വെല്ലുവിളിക്കപ്പെടുന്ന ഈ വേളയിൽ എല്ലാ ജനാധിപത്യവാദികളും ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News