മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാൾ ഇ ഡിക്ക് മുന്നിൽ ഹാജരായേക്കില്ല

മദ്യനയ അഴിമതിക്കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ഇന്നും ഇഡിക്ക് മുമ്പിൽ ഹാജരായേക്കില്ല . ഏഴാം തവണയാണ് കെജ്രിവാളിന് ഇഡി സമൻസ് അയച്ചിരിക്കുന്നത്. വിഷയം ഇപ്പോൾ കോടതിയുടെ പരിഗണനയിിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യലിന് ആറ് തവണയും ഹാജരാകാത്തത്. അടുത്ത മാസം നേരിട്ട് ഹാജരാകണമെന്ന് കെജ്രിവാളിന് കോടതി നിർദേശം നൽകിയിട്ടുണ്ട്.

Also Read: നരേന്ദ്രമോദിയുടെ സന്ദർശനം; തിരുവനന്തപുരം നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം

അതേസമയം മദ്യ നയ അഴിമതിക്കേസിൽ തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിൻ്റെ മകൾ കെ. കവിതയ്ക്ക് സി ബി ഐ സമൻസ് ‘ അയച്ചെങ്കിലും ഇന്ന് ഹാജരാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഔദ്യോഗിക തിരക്കുകൾ ചൂണ്ടിക്കാട്ടിയാണ് ചോദ്യംചെയ്യിൽ നിന്ന് ഒഴിവായത്. കവിതയ്ക്കെക്കെതിരെ ഇഡി അന്വേഷണവും നടക്കുന്നുണ്ട്.

Also Read: ക്രൈസ്തവരെ സ്വാധീനിക്കാൻ ശ്രമിക്കുന്ന ബിജെപിക്കും സുരേഷ് ഗോപിക്കും തിരിച്ചടിയായി തൃശൂർ അതിരൂപതയുടെ സമുദായ ജാഗ്രത സമ്മേളനം

കഴിഞ്ഞ നാല് മാസത്തിനിടെ ആറ് സമന്‍സുകളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കെജ്‌രിവാളിന് അയച്ചത്. രാഷ്ട്രീയ പ്രേരിതമെന്ന് ആരോപിച്ച് കെജ്‌രിവാള്‍ ഈ നോട്ടീസുകള്‍ തള്ളുകയായിരുന്നു. 2021-22 കാലത്തെ ഡല്‍ഹി സര്‍ക്കാരിന്റെ മദ്യ നയത്തില്‍ പക്ഷപാതപരമായ കൃത്രിമം നടന്നു എന്ന ആരോപണമാണ് കേസിന് ആധാരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News