ദില്ലി മദ്യനയ അഴിമതി കേസ്; ഇഡി അറസ്റ്റ് ചോദ്യം ചെയ്തുള്ള അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി കോടതി ഇന്ന് പരിഗണിക്കും

മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്‌സ്മെന്‍റ് അറസ്റ്റ് ചോദ്യം ചെയ്തു ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജിയിൽ ഹൈക്കോടതി ഇഡിക്ക് നോട്ടീസ് അയച്ചിരുന്നു. നോട്ടീസില്‍ ഏപ്രിൽ 2 ന് മുമ്പ് മറുപടി നൽകാൻ കോടതി ഇഡിയോട് ആവശ്യപ്പെട്ടിരുന്നു.

Also Read: എൽഡിഎഫ് സ്ഥാനാർഥികളായ എളമരം കരീമും കെ കെ ശൈലജ ടീച്ചറും നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും

ഇന്ന് ഹർജിയില്‍ അന്തിമ തീർപ്പ് ഉണ്ടാകുമെന്നാണ് കോടതി വ്യക്തമാക്കിയത്. അതേ സമയം അരവിന്ദ് കെജ്‌രിവാൾ ജൂഡിഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്. ഈ മാസം 15വരെയാണ് റൗസ് അവന്യൂ കോടതി കെജ്‌രിവാളിനെ ജൂഡിഷ്യൽ കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്. അതിനിടെ ഇന്നലെ മദ്യനയ കേസിൽ ജയിലിൽ കഴിയുന്ന ആം ആദ്മി നേതാവും എംപിയുമായ സഞ്ജയ് സിംഗിന് സുപ്രിംകോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.

Also Read: ‘കണ്ണൂർ സർവകലാശാല സെനറ്റ് നോമിനേഷനിൽ ആർഎസ്എസും കോൺഗ്രസും തമ്മിൽ ഉടമ്പടി’: പിഎം ആർഷോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News