അരവിന്ദ് കെജ്‌രിവാളിനെ നാളെ സിബിഐ ചോദ്യം ചെയ്യും

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ മദ്യനയ അഴിമതിക്കേസിൽ സിബിഐ നാളെ ചോദ്യംചെയ്യും. നാളെ രാവിലെ 11 മണിക്ക് സിബിഐ ആസ്ഥാനത്ത് ഹാജരാകണമെന്നാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

സിബിഐ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം രാജ്യതലസ്ഥാനത്ത് സംഘടിപ്പിക്കാനാണ് ആം ആദ്മി പാർട്ടി തീരുമാനിച്ചിട്ടുള്ളത്. പാർട്ടി ഓഫിസ് കേന്ദ്രീകരിച്ച് പ്രവർത്തകർ സംഘടിക്കും. മോദി-അദാനി വിഷയം ചർച്ചയാക്കിയതാണ് സിബിഐ കേജ്രിവാളിനെതിരെ തിരിയാൻ കാരണമെന്നാണ് പാർട്ടിയുടെ ആരോപണം. എന്നാൽ മദ്യനയ അഴിമതി വലിയ വ്യാപ്തി ഉള്ളതാണെന്നും കോഴപ്പണം ഗോവ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ചു എന്നുമാണ് അന്വേഷണ ഏജൻസികൾ ആരോപിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here