ഗ്യാൻവാപി മസ്ജിദിൽ ആർക്കിയോളോജിക്കൽ സർവേ നടപടികൾ തുടങ്ങി

കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നുള്ള മസ്ജിദ് സമുച്ചയത്തിൽ ശാസ്ത്രീയ സർവേ നടത്തുന്നതിനായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) സംഘം തിങ്കളാഴ്ച ഉത്തർപ്രദേശിലെ വാരണാസിയിലെ ഗ്യാൻവാപി മസ്ജിദിലെത്തി.പോലീസ് സംഘത്തോടൊപ്പം ആണ് മസ്ജിദിൽ പരിശോധന നടത്തുന്നത്. സർവ്വേ എത്ര നേരം നീണ്ടു നിൽക്കും എന്നതിൽ വ്യക്തതയില്ല. ഓഗസ്റ്റ് നാലിനകം ജില്ലാ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് എഎസ്ഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്

also read:സുഹൃത്തിന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; വിവരമറിഞ്ഞ് കേക്ക് വാങ്ങാന്‍ പോയ കാമറാമാന്‍ വാഹനാപകടത്തില്‍ മരിച്ചു

സർവേ ഫലം ഹിന്ദുക്കൾക്ക് അനുകൂലമായിരിക്കുമെന്ന് ഹിന്ദു പക്ഷത്തെ പ്രതിനിധീകരിച്ച് അഭിഭാഷകൻ സുഭാഷ് നന്ദൻ ചതുർവേദി പറഞ്ഞു.
“മസ്ജിദിന്റെ മുഴുവൻ ഭാഗവും ക്ഷേത്ര പരിസരം മാത്രമാണെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. സർവേ ഫലം ഞങ്ങൾക്ക് അനുകൂലമായിരിക്കും.” മാധ്യമപ്രവർത്തകരോട് സംസാരിക്കവേ, സുഭാഷ് നന്ദൻ ചതുർവേദി പറഞ്ഞു,
ഞായറാഴ്ച തന്നെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സംഘം ആവശ്യമായ എല്ലാ ഉപകരണങ്ങളുമായി വാരാണസിയിലെത്തി. ശിവ ലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന സീൽ ചെയ്ത ‘വസുഖാന’ പ്രദേശം ഒഴികെയുള്ള ഗ്യാൻവ്യാപി പള്ളി സമുച്ചയത്തിൽ മറ്റെല്ലാ ഭാഗങ്ങളും പരിശോധിക്കാനാണ് എഎസ്ഐ സംഘത്തിന് വെള്ളിയാഴ്ച വാരണാസി കോടതി നിർദ്ദേശം നൽകിയത് .

also read:ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു; ഡൽഹിയിലും ഉത്തരാഖണ്ഡും ഹിമാചലിലും ഇന്ന് ഓറഞ്ച് അലർട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News