ദിവസവും രണ്ടു നേരം കുളിക്കുന്നവർ അറിഞ്ഞിരിക്കേണ്ടത്; ലൂഫ സ്പോഞ്ചുകൾ ഗുണമോ ദോഷമോ?

luffa sponge

കുളിക്കുമ്പോൾ നിരന്തരം ലൂഫ സ്പോഞ്ചുകൾ ഉപയോഗിക്കുന്നവർ സൂക്ഷിക്കേണ്ടതുണ്ട്. പ്രകൃതിദത്ത ലൂഫകൾ വെള്ളരിക്ക കുടുംബത്തിലെ ഒരു ചുരയ്ക്കയിൽ നിന്നാണ് നിർമ്മിക്കുന്നത്. ലൂഫകൾ ഏത് തന്നെ ആയാലും ഗുണവും ദോഷവുമുണ്ട്. ലൂഫകൾ എല്ലാവർക്കും ഒരു ബെസ്റ്റ് ചോയ്സ് അല്ല.

ലഫ പ്ലാന്റിൽ നിന്നുള്ള ലൂഫ സ്പോഞ്ചുകൾ ചരിത്രപരമായി സ്‌ക്രബ്ബറുകളായി ഉപയോഗിച്ചിരുന്നു. കുളിക്കുമ്പോൾ ബ്ലഡ് സർക്കുലേഷൻ വർധിപ്പിക്കുക, സോപ്പ് ഉപയോഗിച്ചു ചർമം ഉറച്ച് വൃത്തിയാക്കുക, ശരീരത്തിലേയും മുഖത്തിലേയും ചർമ്മം എക്സ്ഫോലിയേറ്റ് ചെയ്യുക എന്നിവയാണ് സ്പോഞ്ചിന്റെ നല്ല വശങ്ങൾ. ചില ആളുകൾ വീട്ടുപകരണങ്ങൾ വൃത്തിയാക്കാൻ ലൂഫകളെ ഉപയോഗിക്കുന്നു. ടൈലുകൾ, ഷവറുകൾ, സിങ്കുകൾ, വൃത്തിയാക്കാൻ പ്രയാസമുള്ള മറ്റ് പ്രതലങ്ങൾ എന്നിവ ഉരയ്ക്കാൻ ഇവ ഉപയോഗിക്കാം.

ALSO READ; നിങ്ങൾ ക്ലിയർ സ്കിൻ ആഗ്രഹിക്കുന്നവരാണോ? എങ്കിൽ എന്നും രാവിലെ ഈ വെള്ളം കുടിച്ച് നോക്കൂ

ലൂഫകൾ ഉപയോഗിക്കുന്നതിലൂടെ ചർമത്തിന്റെ മുകളിലെ പാളിക്ക് ചുറ്റും മൃതചർമകോശങ്ങൾ പറ്റിപ്പിടിക്കുന്നു. നമ്മളിൽ ഒരു യുവത്വം മങ്ങിയ ലുക്കായിരിക്കും ഇങ്ങനെ സംഭവിച്ചാൽ ഉണ്ടാവുക. ലൂഫകൾ സൗമ്യമായി ഉരച്ചാൽ യുവത്വം നിറഞ്ഞ ആരോഗ്യകരമായ ലുക്കും നമുക്ക് നൽകും. ഇതിൽ ഒരു ദോഷം ഒളിഞ്ഞിരിപ്പുണ്ട്. ഉപയോഗിക്കാത്ത സമയങ്ങളിൽ ലൂഫ ഷവർ ഏരിയയിൽ തൂക്കിയിടുമ്പോൾ അതിൽ ഈർപ്പം പറ്റിപ്പിടിക്കുകയും ശരീരത്തിന് അപകടകരമായ ബാക്റ്റീരിയകൾ വളരുവാൻ വഴിവെക്കുന്നു. ഇത് ശരീരത്തിൽ ഇ.കോളി ബാക്റ്റീരിയ വളരുന്നതിന് താവളമായി മാറിയേക്കാം.

നിങ്ങളുടെ ഷവറിലോ ബാത്ത് ഹുക്കിലോ തൂക്കിയിടുന്നതിനുപകരം, ഒരു ഉണങ്ങിയ ടവൽ ഉപയോഗിച്ച് ലൂഫയിലെ ഈർപ്പം നന്നായി പിഴിഞ്ഞെടുത്ത് ഉണക്കുക. ശേഷം ബാത്ത്റൂമിന് പുറത്ത് ഡ്രൈ ആയിട്ടുള്ള സ്ഥലത്ത് വെയ്ക്കുന്നതിലൂടെ ശുചിത്വം നിലനിർത്താൻ സാധിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News