ഇനി മുതല്‍ എടിഎമ്മില്‍ നിന്നും 500 രൂപ നോട്ട് ലഭിക്കില്ലേ? എന്താണ് വാര്‍ത്തയുടെ വാസ്തവം? അറിയാം

ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലാകുന്നത് ഇനി മുതല്‍ എടിഎമ്മുകള്‍ വഴിയുള്ള അഞ്ഞൂറ് രൂപ നോട്ട് വിതരണം പൂര്‍ണമായി നിര്‍ത്താന്‍ ആര്‍ബിഐ ബാങ്കുകളെ നിര്‍ദേശിച്ചുവെന്ന വാര്‍ത്തകളാണ്. ഇത്തരം ഒരു പ്രചാരണം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ പലരും സത്യാവസ്ഥ അറിയാതെ ആശയക്കുഴപ്പത്തിലായി.

100, 200 നോട്ടുകള്‍ മാത്രമേ എടിഎമ്മുകളില്‍നിന്നു വിതരണം ചെയ്യുകയുള്ളു എന്നും ചെറിയ തുകയുടെ നോട്ടുകളും ഡിജിറ്റല്‍ പേയ്‌മെന്റുകളും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത്തരത്തിലൊരു നിര്‍ദേശമെന്നും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന കുറിപ്പുകളില്‍ പറയുന്നുണ്ട്. എന്നാല്‍ എന്താണ് അതിന്റെ വാസ്തവമെന്ന് പലര്‍ക്കും അറിയില്ല.

Also Read : ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം: സിദ്ധരാമയ്യയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പുറത്ത്, നിര്‍ണായ നടപടിയുമായി കര്‍ണാടക സര്‍ക്കാര്‍

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇനി മുതല്‍ എടിഎമ്മുകള്‍ വഴിയുള്ള അഞ്ഞൂറ് രൂപ നോട്ട് വിതരണം പൂര്‍ണമായി നിര്‍ത്താന്‍ ആര്‍ബിഐ ബാങ്കുകളെ നിര്‍ദേശിച്ചുവെന്ന വാര്‍ത്ത വ്യാജമാണ്. അത്തരത്തില്‍ ഒരു തീരുമനാവും നിലവിലില്ല.

ആര്‍ബിഐയുടെ വെബ്‌സൈറ്റിലും ഇത്തരത്തില്‍ പ്രചരിക്കുന്ന വിവരവുമായി ബന്ധപ്പെട്ട അറിയിപ്പൊന്നും ആര്‍ബിഐ പുറത്തിറക്കിയിട്ടില്ല. വാസ്തവത്തില്‍ ഇത് വ്യാജ പ്രചാരണമാണ്. 2026 മാര്‍ച്ചോടെ എടിഎമ്മുകളില്‍ നിന്ന് അഞ്ഞൂറ് രൂപ നോട്ട് വിതരണം പൂര്‍ണമായി നിര്‍ത്താന്‍ ആര്‍ബിഐ നിര്‍ദേശിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News