സ്റ്റീൽ കുപ്പി ഉപയോഗിക്കുന്നത് ശരീരത്തിന് ഹാനികരമോ? വസ്തുതയെന്ത്…

steel bottle

സ്ററീൽ കുപ്പികള്‍ ഇന്നത്തെക്കാലത്ത് ഉപയോഗിക്കാത്തതായി ആരുമുണ്ടാകില്ല. പരിസ്ഥിതി സൗഹൃദമായതിനാൽ തന്നെ എല്ലാവരും ഉപയോഗിക്കാറുണ്ട്. എന്നാൽ സ്റ്റീൽ കുപ്പി വിഷലിപ്തമാണോ എന്നുള്ള വാർത്തകള്‍ ഇപ്പോള്‍ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ശരീരത്തിന് ഹാനികരമാകുന്ന വസ്തുക്കള്‍ സ്റ്റീൽ കുപ്പികളിലുണ്ടെന്ന തരത്തിലാണ് ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നത്. ഈ വീഡിയോയിൽ ശരീരത്തിന് ഹാനികരമായേക്കാവുന്ന വസ്തുക്കള്‍ സ്റ്റീൽ ബോട്ടിലിലുണ്ടെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ ഇത് മറ്റുള്ളവരെ ഭയപ്പെടാനുള്ള ഒരു തന്ത്രം മാത്രമാണ്. തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകള്‍ മാത്രമാണിത്.

ഗുണനിലവാരം കുറഞ്ഞ സ്റ്റെയിൻലെസ്സ് സ്റ്റീലിൽ നിർമ്മിച്ച കുപ്പികളിൽ നാരങ്ങാവെള്ളം, ഓറഞ്ച് ജ്യൂസ് പോലുള്ള അസിഡിക് പാനീയങ്ങൾ ദീർഘനേരം സൂക്ഷിക്കുമ്പോൾ നിക്കൽ, ക്രോമിയം തുടങ്ങിയ ലോഹങ്ങൾ പാനീയത്തിൽ കലരാൻ ഇടയാകും. കുപ്പിയുടെ ഉൾവശത്തെ സംരക്ഷണ പാളിക്ക് കേടുപാടുകൾ സംഭവിക്കുമ്പോഴാണ് ഇത് പ്രധാനമായും ഉണ്ടാകുന്നത്.

ALSO READ: പല്ലിലെ കേടുപാടുകളും ഹൃദയവും: നിങ്ങൾ അറിയാതെ പോകുന്ന ആ ബന്ധം

വിപണിയിൽ ലഭിക്കുന്ന വില കുറഞ്ഞ 200 സീരീസ് സ്റ്റീൽ കുപ്പികൾ വേഗത്തിൽ ദ്രവിക്കാൻ സാധ്യതയുള്ളവയാണ്. അതിനാൽ, കൂടുതൽ സുരക്ഷിതമായ 304 (18/8) അല്ലെങ്കിൽ 316 ഗ്രേഡ് ഫുഡ് ഗ്രേഡ് സ്റ്റീൽ കുപ്പികൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

മുൻകരുതലുകൾ

  1. കുപ്പി വാങ്ങുമ്പോൾ അത് ‘ലെഡ് ഫ്രീ’ ആണെന്ന് ഉറപ്പുവരുത്തുക.
  2. കുപ്പിയുടെ ഉൾഭാഗത്ത് കാര്യമായ പോറലുകൾ വീഴുകയോ, ഉള്ളിലെ നിറം മാറുന്നതായോ ശ്രദ്ധയിൽപ്പെട്ടാൽ കുപ്പി മാറ്റേണ്ടതാണ്.
  3. കുപ്പിയിലുള്ള വെള്ളത്തിന് ലോഹത്തിന്റെ രുചി അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ഉപയോഗിക്കുന്നത് ഒഴിവാക്കുക.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News