പാമ്പ് ജീൻസിലോ ബൂട്ടിലോ കടിച്ചാൽ നിങ്ങൾ സേഫാണോ? പലരും അറിയാതെ പോയ കാര്യം

snake

കൂടുതൽ പേരും ഭയപ്പെടുന്ന ഉര​ഗവർ​ഗത്തിൽപ്പെട്ട ഒരു ജീവിയാണ് പാമ്പ്. വേനൽക്കാലമായാലും മഴക്കാലമായാലും പാമ്പുകടിയേൽക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് പലരും പറയുന്നത്. അതിനാൽ തന്നെ രാത്രികാലങ്ങളിൽ പുറത്തിറങ്ങുന്നവർ വലിയ ജാ​ഗ്രത പുലർത്തേണ്ടതുണ്ട്. ജീൻസോ ഷൂസോ ധരിച്ചാൽ പാമ്പുകടിയേറ്റാലും അപകടമൊന്നും സംഭവിക്കില്ലെന്ന ധാരണ പലർക്കുമുണ്ട്. ഇതിനുപിന്നിലെ വസ്തുത എന്താണെന്ന് പരിശോധിച്ചാലോ. പബ്മെഡിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരാമർശിക്കുന്നുണ്ട്.

ജീൻസോ ഷൂസോ ധരിക്കുന്നത് പാമ്പ് കടിയേൽക്കുന്നതിന്റെ തീവ്രത കുറയ്ക്കാൻ സഹായിക്കുമെന്നാണ് ലേഖനത്തിൽ പറയുന്നത്. പക്ഷെ അത് പൂർണമായി നിങ്ങളെ സംരക്ഷിച്ചെന്നുവരില്ല. ഇത് പൂർണ്ണമായും പാമ്പിന്റെ വിഷത്തെയും കടിയുടെ ശക്തിയെയും ആശ്രയിച്ചിരിക്കുന്നു. ജീൻസിലെ ഡെനിം തുണി പാമ്പിന്റെ ആക്രമണ സമയത്ത് കുത്തിവയ്ക്കുന്ന വിഷത്തിന്റെ അളവ് 60 മുതൽ 90 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്.

also read:പശ്ചിമേഷ്യൻ യുദ്ധ സാഹചര്യം: സർക്കാർ പ്രവാസി പഠന കമ്മിറ്റി രൂപീകരിക്കണമെന്ന് ആവശ്യവുമായി കാന്തപുരം

വസ്ത്രത്തിൽ പാമ്പിന്റെ കടിയേൽക്കുമ്പോൾ അതിന്റെ പല്ലുകൾ തുണിയുടെ നാരുകളിൽ കുടുങ്ങിപ്പോകുകയോ അല്ലെങ്കിൽ അതിന്റെ വിഷത്തിന്റെ വലിയൊരു ഭാഗം തുണിയുടെ ഉപരിതലത്തിൽ പടർത്താനോ സാധ്യതയുണ്ട്. എന്നിരുന്നാലും പാമ്പിന്റെ പല്ലുകൾക്ക് ജീൻസിലേക്ക് തുളച്ചുകയറാൻ കഴിയില്ലെന്ന് ഇതിനർത്ഥമില്ല. വലിയ വിഷമുള്ള പാമ്പുകൾക്ക് അവയുടെ നീളമുള്ളതും മൂർച്ചയുള്ളതുമായ പല്ലുകൾ ഉപയോഗിച്ച് തുണിയിൽ എളുപ്പത്തിൽ കീറാൻ കഴിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News