
മലപ്പുറം അരീക്കോട് തെരട്ടമ്മലില്‍ സെവന്‍സ് ഫുട്ബോള്‍ മത്സരത്തിനിടെ അപകടം. മത്സരത്തിന് മുമ്പുള്ള കരിമരുന്ന് പ്രയോഗത്തിനിടെയാണ് അപകടമുണ്ടായത്. മൈതാനത്തിന് അരികിലുള്ളവര്‍ക്ക് നേരെ പടക്കങ്ങള്‍ തെറിച്ചു വീഴുകയായിരുന്നു.
പരുക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. ഇന്ന് ഫൈനലായിരുന്നു ഇവിടെ. പിന്നീട് മത്സരം പുനരാരംഭിച്ചു.
അതിനിടെ, മത്സരത്തിനിടെ പടക്കം പൊട്ടി അപകടമുണ്ടായെന്നു അറിഞ്ഞ് കൂടുതല്‍ പേര്‍ കളി കാണാനെത്തി. ടിക്കറ്റ് ഇല്ലാത്തതിനാല്‍ ഇവർ ബഹളം വെക്കുകയും ഇതിനെ തുടർന്ന് പൊലീസ് ലാത്തി വീശുകയും ചെയ്തു. ഒടുവില്‍ കളി മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.
Read Also: മസ്തകത്തില്‍ മുറിവേറ്റ ആനയുടെ ആരോഗ്യസ്ഥിതി മോശം; നാളെ മയക്കുവെടി വെക്കാൻ തീരുമാനം
News Summary: Accident during a sevens football match at Therattammal in Areekode, Malappuram. The accident occurred during the fireworks display before the match.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here