കോപ്പ അമേരിക്ക; ചിലിയെ വീഴ്ത്തി അർജന്റീന ക്വാർട്ടറിൽ

കോപ്പ അമേരിക്ക 2024 മത്സരങ്ങളിൽ ക്വാർട്ടർ ഫൈനലിൽ ഇടം നേടി ലോകകപ്പ് ചാമ്പ്യന്മാരായ അർജന്റീന. ചിലിയുമായി നടന്ന മത്സരത്തിൽ മറുപടിയില്ലാതെ ഒരു ഗോളിനാണ് ജയം കരസ്ഥമാക്കിയത്. 88 ആം മിനുട്ടിൽ ലോട്ടറോ മാർട്ടിനസ് നേടിയ വിജയഗോളാണ് ഈ സുവർണനേട്ടത്തിലേക്ക് ടീമിനെ എത്തിച്ചത്. ഗ്രൂപ്പിലെ ആദ്യമത്സരത്തിൽ ക്യാനഡയെ തകർത്തുകൊണ്ടായിരുന്നു തുടക്കം, രണ്ടാം മത്സരത്തിൽ ചിലിയെ വീഴ്ത്തി കപ്പിലേക്കടുക്കുകയാണ് അർജന്റീന.

Also Read: നീറ്റ് പരീക്ഷ ക്രമക്കേട്; അന്വേഷണം ഊർജിതമാക്കി സിബിഐ

മത്സരത്തിന്റെ ഒന്നാം പകുതി ഗോൾരഹിതമായി തുടർന്നെങ്കിലും കൃത്യമല ബോൾ പൊസിഷൻ കാത്തുസൂക്ഷിക്കാൻ അർജന്റീനക്കായി. അർജന്റീന ഗോൾവലയിലേക്ക് 22 തവണ കാലുകൾ ചലിപ്പിച്ചപ്പോൾ ചിലിക്ക് അത് 3 തവണ മാത്രമാണ് സാധിച്ചത് എന്നത് ചാമ്പ്യന്മാരുടെ വിജയപ്രതീക്ഷ വർധിപ്പിക്കുകയായിരുന്നു. അതിൽ 9 തവണയും അർജന്റീനയുടെ ഷോട്ടുകൾ ഗോൾവലയിലേക്കെത്തി തെന്നിമാറുകയായിരുന്നു. പാസ്സിലും പോസെഷനിലും നീലപ്പട കൃത്യമായ ആധിപത്യം തന്നെ തുടർന്ന്.

Also Read: എംവി നികേഷ് കുമാര്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ചു; ‘ഇനി മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തകന്‍’

രണ്ടാം പകുതിയിൽ കളി ഊർജിതമായി. വിജയത്തിലേക്ക് കാലുകൾ ചലിപ്പിക്കുന്ന നീലപ്പടയെയാണ് പിന്നീട് കാണാനായത്. കോർണറിൽ നിന്ന് കിട്ടിയ പന്ത് ബോക്സിനുള്ളിൽ പല കാലുകളിലൂടെ പാഞ്ഞു. ഒടുവിൽ ലോട്ടറോയുടെ കാലിലൂടെ അർജന്റീന ക്വാർട്ടറിലേക്ക് പറന്നുകയറി. വ്യക്തമായ പ്രതിരോധത്തിലൂടെ ചിലിക്ക് 88 ആം മിനുട്ട് വരെ ലോക ചാമ്പ്യന്മാരെ ആശങ്കപ്പെടുത്തി മടങ്ങാനായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News