മെസ്സിപ്പട കേരളത്തിലേക്ക്…

മെസ്സിപ്പട കേരളത്തിലേക്ക്. അര്‍ജന്റീന കേരളത്തില്‍ കളിക്കും. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാകും സൗഹൃദ മത്സരം നടക്കുക. സ്റ്റേഡിയം പരിശോധിക്കാന്‍ അര്‍ജന്റീന അധികൃതര്‍ നവംബര്‍ ആദ്യം കൊച്ചിയിലെത്തുമെന്നാണ് സൂചന. മലപ്പുറത്ത് അര്‍ജന്റീന ഫുട്‌ബോള്‍ അക്കാദമി സ്ഥാപിക്കും. സ്‌പെയിനില്‍ കായികമന്ത്രി വി അബ്ദുറഹിമാനുമായുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനം.

ALSO READ:‘വിക്കറ്റ് നമ്പര്‍ 1, ഒരു പുഴുക്കുത്ത് പുറത്തേക്ക്’; സുജിത് ദാസിനെതിരായ നടപടിയില്‍ പി വി അന്‍വര്‍

കേരളത്തില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ച് അര്‍ജന്റീന ഫുട്ബോള്‍ ടീം ഇ-മെയില്‍ സന്ദേശമയച്ചതായി മന്ത്രി വി. അബ്ദു റഹിമാന്‍ 2024 ജനുവരിയില്‍ വ്യക്തമാക്കിയിരുന്നു. കേരളത്തിലേക്കു വരാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ലയണല്‍ മെസ്സി ഉള്‍പ്പെടെയുള്ള താരങ്ങള്‍ ആഗ്രഹം പ്രകടിപ്പിച്ചതായും മന്ത്രി പറഞ്ഞു. 2025 ഒക്ടോബറില്‍ കേരളത്തിലെത്താനാണ് അര്‍ജന്റീന ഫുട്ബോള്‍ ടീം സന്നദ്ധത അറിയിച്ചതെന്നും മന്ത്രി പറഞ്ഞിരുന്നു.

ALSO READ:എസ് പി സുജിത് ദാസിന് സസ്‌പെന്‍ഷന്‍; ഉത്തരവിട്ടത് മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News