
അര്‍ജന്റീന- ബ്രസീല്‍ മത്സരം കഴിഞ്ഞെങ്കിലും ഫാന്‍സ് പോര് രൂക്ഷമാണ് സോഷ്യല്‍ മീഡിയയില്‍. ബ്രസീല്‍ ഫാന്‍സില്‍ നിന്നുള്ള രാജി, ഫെഡറേഷന്റെ പ്രശ്‌നങ്ങള്‍, അര്‍ജന്റീനയുടെ മേധാവിത്വം വിളിച്ചറിയിക്കുന്ന അവകാശവാദങ്ങള്‍, വാഗ്വാദങ്ങള്‍, റോസ്റ്റിങ്.. എന്നിങ്ങനെ അരങ്ങുതകര്‍ക്കുകയാണ്.
ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന കിരീടം നേടിയതോടെ, കളര്‍ ടി വി കാലത്ത് കപ്പില്ലെന്ന ബ്രസീല്‍ ഫാന്‍സ് പരിഹാസം നീലപ്പട മറികടന്നു. ഇതിന് ശേഷം പന്ത് അര്‍ജന്റീനയുടെ ബൂട്ടുകളില്‍ മാത്രമാണ്. ഏതായാലും മഴ തോര്‍ന്നെങ്കിലും സോഷ്യല്‍ മീഡിയ മരം തകര്‍ത്തു പെയ്യുക തന്നെയാണ്. താഴെ വിശദമായി വായിക്കാം:
Read Also: മെസിയില്ലെങ്കിലെന്ത്; അര്‍ജന്റീന സെറ്റാണ്!
യോഗ്യതാറൗണ്ടില്‍ ഒന്നാം സ്ഥാനക്കാരായി കുറേ ലോകകപ്പിന് ബ്രസീല്‍ പോയിട്ടുണ്ട്. പ്രത്യേകിച്ച് അവിടെ അതുകൊണ്ട് കാര്യമൊന്നുമില്ല. നറുക്ക് കിട്ടിയ ഗ്രൂപ്പില്‍ കേറാനല്ലേ പറ്റൂ. അതുകൊണ്ട് ഇത്തവണ ഒന്നാം സ്ഥാനക്കാരായി പോകേണ്ടതില്ല എന്നത് തീരുമാനമാണ്. ബ്രസീലിനെ രണ്ടു ഗോളിലേറെ മാര്‍ജിനില്‍ അര്‍ജന്റീന തോല്‍പ്പിച്ചിട്ട് 60 കൊല്ലമെങ്കിലും ആയിട്ടുണ്ടാകും. ആ നിലയില്‍ ഒരു ശ്രദ്ധ ഇന്നത്തെ റിസള്‍ട്ടിനുണ്ട്. എന്നാല്‍ കഴിഞ്ഞ 10 കൊല്ലത്തെ റിസള്‍ട്ട് ഇങ്ങനെയാണ്. അത് മൊത്തം നോക്കുമ്പോള്‍ വലിയ വ്യത്യാസമില്ല താനും. പുതിയ ഒരു ടീമിനെ ബില്‍ഡ് ചെയ്ത് കൊണ്ടുവരുമ്പോള്‍ ഇതെല്ലാം സ്വാഭ്വാവികമാണ്.
രാജാക്കന്മാര്‍ക്ക് എന്ത് വെല്ലുവിളി.!??
തീര്‍ക്കാന്‍ വന്ന മഞ്ഞകളെ പെട്ടിയിലാക്കി കൊടുത്ത് വിട്ടിട്ടുണ്ട് പിള്ളേര്..!??
മഞ്ഞകളെ.. കളിച്ച് കാണിക്കാന്‍ കരുത്തില്ലെങ്കി ബെര്‍തെ ഡയലോഗ് അടിക്കരുത്..??
അര്‍ജന്റീന പിള്ളേര് തൂക്കിയടിച്ചപ്പോ ബ്രസീല്‍ ചാരമായി

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here