ജോർദാനെയും തകർത്ത് അർജന്റീന

Argentina vs Jordan

​ഗ്രൂപ്പ് ജെയിലെ അവസാന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ​ഗോളിന് ജോർദാനെ തകർത്ത് അർജന്റീന. ​ഗ്രൂപ്പ് ചാമ്പ്യന്മാരായി റൗണ്ട് ഓഫ് 32വിലേക്ക് കടക്കുന്ന അർജന്റീനയുടെ നോക്കൗട്ട് റൗണ്ടിലെ എതിരാളികൾ കേപ് വെർദയാണ്. ലയണൽ മെസ്സിയെ ബെഞ്ചിലിരുത്തി, ഓസ്ട്രിയക്കെതിരെ കളിക്കാനിറങ്ങിയ ടീമിൽ നിന്ന് ഒമ്പത് മാറ്റങ്ങൾ വരുത്തിയാണ് അർജന്റീന ഡാളസ് മൈതാനത്തേക്ക് കളിക്കാനിറങ്ങിയത്.

ബോക്സിനു പുറത്തുനിന്നുള്ള അതിമനോഹരമായ ഫ്രീകിക്കിലൂടെ 19-ാം മിനിറ്റിൽ ലോ സെൽസോ അർജന്റീനയ്ക്കായി ആദ്യ ​ഗോൾ നേടി. 31-ാം മിനിറ്റിൽ ജോർദാൻ താരം നടത്തിയ ഫൗളിന് ലഭിച്ച പെനാൽട്ടി മാർട്ടിനെസും ​ഗോളാക്കി മാറ്റി. ആദ്യ പകുതി അവസാനിക്കാറായപ്പോൾ അൽവാരസിന് ലഭിച്ച അവസരം ജോർദാൻ ​ഗോൾകീപ്പർ തട്ടിയകറ്റുകയും ചെയ്തു.

Also Read: ഫിഫ ലോകകപ്പ് 2026: കൊളംബിയയോട് സമനില വഴങ്ങി പോർച്ചുഗൽ; റൗണ്ട് ഓഫ് 32 വിൽ എതിരാളി ക്രൊയേഷ്യ

രണ്ടാം പകുതിയിൽ പകരക്കാരനായി എത്തിയ മൗസ അൽ തമാരിയിലൂടെ ജോർദാൻ തിരിച്ചടിച്ചുവെങ്കിലും പിന്നീട് മികച്ച ഒരവസരം സൃഷ്ടിക്കാൻ ജോർദാന് സാധിച്ചില്ല. പകരക്കാരനായി കളത്തിലേക്ക് എത്തിയ മെസി 80-ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് ​ഗോളാക്കി മാറ്റി അർജന്റീനയുടെ ലീഡ് വർധിപ്പിക്കുകയും ചെയ്തു.

ലഭിച്ച ഫ്രീ കിക്കുകളും, പെനൽറ്റിയും ​ഗോളാക്കി മാറ്റാനല്ലതെ ​ഗോളവസരം സൃഷ്ടിച്ചെടുക്കാൻ മത്സരത്തിൽ അർജന്റീനയ്ക്ക് സാധിച്ചില്ല. അതേസമയം തോൽവിയോടെ പുറത്തായെങ്കിലും ലോകകപ്പിൽ കളിച്ച എല്ലാ കളികളും ​ഗോൾ നേടാൻ സാധിച്ച ടീമായി ജോർദാൻ മാറി. ലോകകപ്പിലെ തന്റെ 19-ാം ​ഗോൾ നേടിയ ലയണൽ മെസി ഏഴ് ലോകകപ്പ് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ കളിക്കാരനായി മാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News