ഫിഫ ലോകകപ്പ് 2026: ഇംഗ്ലണ്ടിനെതിരായ സെമിയിൽ അർജന്റീന പതിവ് ജേഴ്‌സി ഇടില്ല; കാരണം ഇതാണ്

argentina

വ്യാഴാഴ്ച നടക്കുന്ന ലോകകപ്പിലെ രണ്ടാം സെമിഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന മുൻ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനോനെ നേരിടും. കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്ന മത്സരത്തിലെ വിജയികൾ കലാശ പോരാട്ടത്തിൽ സ്പെയിനിനെയോ ഫ്രാൻസിനെയോ നേരിടും.എന്നാൽ ഇംഗ്ലണ്ടിനെതിരെ ഇറങ്ങുന്ന മെസ്സിയും സംഘവും തങ്ങളുടെ പതിവ് വെള്ളയിൽ നീലവരകളുള്ള , രാജ്യത്തിന്റെ പതാകയെ അനുസ്മരിപ്പിക്കുന്ന ജേഴ്സി ആയിരിക്കില്ല ധരിക്കുന്നത്. പകരം ടീമിന്റെ ആവേ ജേഴ്സിയായ നീ ടോപ്പും ഷോർട്സും ആവും ധരിക്കുക,

Also Read: ചരിത്രം കുറിച്ച് ഇന്ത്യൻ വനിതകൾ; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ 270 റൺസിന്റെ വിജയം

ടൂർണമെന്റിൽ ഇതുവരെ ജോർദാനെതിരായ പോരാട്ടത്തിൽ മാത്രമാണ് അർജന്റീന നീല ജേഴ്സി അണിഞ്ഞത്. എന്നാൽ ഫിഫയുടെ കിറ്റിനെ സംബന്ധിച്ചുള്ള നിയമങ്ങളാണ് വസ്ത്ര മാറ്റത്തിന് പിന്നിലെന്ന് ആണ് ഔദ്യോഗിക ഭാഷ്യം. അതേസമയം, അത് മാത്രമല്ല ചെറിയൊരു അന്ധവിശ്വാസവും ഇതിനു പിന്നിലുണ്ടെന്നാണ് ചില മാധ്യമങ്ങൾ പറയുന്നത്. മുൻപ് ഇംഗ്ലണ്ടിനെ അര്ജന്റീന പരാജയപ്പെടുത്തിയ രണ്ടു തവണയും അവർ നീല ജേഴ്‌സി ആണ് ധരിച്ചിരുന്നത്. 1986 ലോകകപ്പിലെദൈവത്തിന്റെ കൈവിവാദത്തിനു ഇടയാക്കിയ ക്വാർട്ടർ ഫൈനലിലും, 1998 ലെ ബെക്കാമിന്റെ ചുവപ്പ് കാർഡിലേക്ക് വഴിവെച്ച 1998 ലോകകപ്പിലെ പ്രീക്വാർട്ടർ ഫൈനലിലും അര്ജന്റീന നീല കിറ്റ് ആണ് ഉപയോഗിച്ചത്. ഇംഗ്ലണ്ടിനെതിരെ നീ കിറ്റ് ഭാഗ്യം കൊണ്ടുവരുമെന്ന യുക്തിയാണ് നീക്കത്തിന് പിന്നിൽ എന്ന് ഒരു വിഭാഗം വാദിക്കുന്നു.

Argentina will not wear their usual jersey in the semi-final against England; here is the reason.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News